'ചേട്ടാ ഇവനെ നോക്കിവെച്ചോ'; ബേസിലിനെ കുറിച്ച് അജു വർഗീസ് വിനീത് കുമാറിനോട് അന്നേ പറഞ്ഞതാണ്!! വായിക്കാം..

Sep 25, 2024 - 19:53
 0  19
'ചേട്ടാ ഇവനെ നോക്കിവെച്ചോ'; ബേസിലിനെ കുറിച്ച് അജു വർഗീസ് വിനീത് കുമാറിനോട് അന്നേ പറഞ്ഞതാണ്!! വായിക്കാം..

മലയാളത്തിലെ മികച്ച സംവിധായകൻ എന്ന നിലയിലും തുടരെ ഹിറ്റുകൾ വിതയ്ക്കുന്ന നടൻ എന്ന നിലയിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ട കലാകാരനാണ് ബേസിൽ ജോസഫ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകൃതം. ബാലേ താരമായി മലയാള സിനിമയിലെത്തി നായകനായും സഹനടനായും സംവിധായകനായുമൊക്കെ തിളങ്ങിയ വിനീത് കുമാർ ബേസിലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

 ബേസിനെ കുറിച്ച് താൻ ആദ്യമായി കേൾക്കുന്നത് നടൻ അജു വർഗീസിന്റെ അടുത്ത് നിന്നാണ്. സെവൻസ് എന്ന സിനിമയിൽ അജു വർഗീസുമായി ഒന്നിച്ച് അഭിനയിക്കുകയായിരുന്നു താൻ. അന്ന് ബേസിലിന്റെ ഷോർട്ട് ഫിലിം ആയ 'പ്രിയംവദ കാതരയാണ്' അജു തനിക്ക് കാണിച്ചു തന്നുവെന്നും 'ഇവനെ ഒന്ന് സൂക്ഷിച്ചോ' എന്ന് തനിക്ക് മുന്നറിയിപ്പ് നൽകി എന്നുംവിനീത് രസകരമായി പറയുന്നു.

 അന്ന് അജു അങ്ങനെ പറഞ്ഞതിന്റെ അർത്ഥം തനിക്ക് ഇന്നാണ് മനസ്സിലായത്. 'ചേട്ടാ ഇവനെ നോക്കിവെച്ചോ, ഇവൻ ഭാവിയിൽ വലിയ രീതിയിൽ വളരും' എന്ന് അന്ന് അജു പറഞ്ഞപ്പോൾ മനസ്സിലായില്ല. പക്ഷെ ഇപ്പോഴാണ് അജു പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായതെന്നും  വിനീത് പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow