‘ചേട്ടാ ഞാന്‍ വരുന്നു’ എന്നും പറഞ്ഞ് അവളുടെ ഒരു വിളി പ്രതീക്ഷിച്ചു; ഇപ്പോൾ മകളേയും ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം: കൽപനയുടെ മുൻ ഭർത്താവ്
അനുഗ്രഹീത കലാകാരി കൽപനയുടെ മുൻഭർത്താവും സംവിധായകനുമായ അനിലിന്റെ തുറന്നു പറച്ചിലാണ് മാധ്യമങ്ങൾ ഇപ്പോൾ ഏറ്റു പിടിച്ചിരിക്കുന്നത്. താനും കൽപനയും തമ്മിൽ വേർപിരിയാൻ കാരണം ചുറ്റുമുള്ളവരായിരുന്നെന്നും ഒരു വലിയ പ്രശ്‌നത്തിന്റെ പേരിലല്ല തങ്ങള്‍ വേർപിരിഞ്ഞതെന്നുമാണ് അനിൽ വ്യക്തമാക്കിയത്.
‘ ഒരിക്കലും ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയിട്ടില്ല. ഒരു വലിയ പ്രശ്‌നത്തിന്റെ പേരിലല്ല ഞങ്ങള്‍ അകന്നത്. ചെറിയ തെറ്റിധാരണകള്‍ മാത്രം. ആ ബന്ധം തകര്‍ന്നതില്‍ ഒരിക്കലും ഞാന്‍ കല്‍പ്പനയെ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ എന്റെ ഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ടാവാം'.
ചുറ്റുമുളളവരാണ് ഞങ്ങളെ രണ്ട് വഴിക്കാക്കിയത്. പിന്നില്‍ നിന്ന് അത് ആളിക്കത്തിച്ചു. ചെറിയ മുറിവുകള്‍ വലിയ വ്രണമാക്കി മാറ്റി. കല്‍പ്പനയെ എനിക്ക് സംശയമായിരുന്നെന്നു വരെ പറഞ്ഞു പരത്തി.കല്‍പ്പന എങ്ങനെയുളള ആളാണെന്ന് ഫിലിം ഇന്‍ഡസ്ട്രിയിലുളള എല്ലാവര്‍ക്കും അറിയാം. അങ്ങനെയൊരാളെ ഞാന്‍ സംശയിക്കുന്നതെന്തിനാണ്.
ഞാന്‍ അവള്‍ക്കെതിരെ കോടതിയെ സമീപിച്ചത് വിവാഹമോചനം ആവശ്യപ്പെട്ടല്ല. വീട്ടിലേക്ക് തിരിച്ചു വരാനായാണ് . അതും അവളെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. കല്‍പ്പന മരിക്കും വരെ എന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നില്ല. അതിലേക്ക് ‘ചേട്ടാ ഞാന്‍ വരുന്നു’ എന്ന് കോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.കല്‍പ്പനയോട് എനിക്ക് ഒരിക്കലും ഇഷ്ടക്കുറവുണ്ടായിട്ടില്ല. അവള്‍ക്കും അങ്ങനെയായിരുന്നു. ഇത്രവേഗം മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വല്ലാത്ത ഷോക്കായിരുന്നു അത്. എന്നെ തോല്‍പ്പിച്ചിട്ട് കടന്നു കളഞ്ഞതു പോലെ .
കല്‍പ്പന മരിച്ചപ്പോള്‍ കുറച്ച് ദൂരെ ഒരു ഷൂട്ടിങ്ങിലായിരുന്നു. അതിലുപരി ഞാന്‍ മനഃപൂര്‍വം പോകാതിരുന്നതാണ്. ജീവനില്ലാത്ത കല്‍പ്പനയെ കാണാനുളള ശക്തി എനിക്കില്ല.കല്‍പ്പന മരിച്ചശേഷം പോലും മകളുമായി കോണ്‍ടാക്ട് ഉണ്ടായിരുന്നു. കുറച്ചു നാളായി കാണാറില്ല. സംസാരിക്കാറുമില്ല. ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം.
ഇടക്കാലത്ത് അമ്മ കിടപ്പിലായി. ആ സമയത്ത് വിവാഹത്തെക്കുറിച്ച് അമ്മ ഓര്‍മിപ്പിച്ചിരുന്നു. അമ്മ മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായി. രണ്ടാം വിവാഹം അറേഞ്ച്ഡ് മാര്യേജാണ്. പേര് കൃഷ്ണ. അഡ്വക്കേറ്റായിരുന്നു. ഇപ്പോള്‍ കൊച്ചിയിലാണ് താമസം. ‘ – അനിൽ പറഞ്ഞു.
What's Your Reaction?