ഞെട്ടാൻ റെഡിയായിക്കോ മക്കളെ! വരാനിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ പടത്തിന്റെ ബജറ്റ് 80 കോടി
11 വർഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും ഓർമ്മിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ മഹേഷ് നാരായണന്റെ അടുത്ത ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒരുമിച്ച് നിർമ്മാണം ഏറ്റെടുക്കുന്ന സിനിമയുടെ ബജറ്റ് ഏകദേശം 80 കോടിയോളം രൂപയായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതോടെ സിനിമ തിയറ്ററിൽ കാണാനുള്ള അതിയായ ആകാംക്ഷയിലാണ് താരങ്ങളുടെ ആരാധകരും സിനിമാ പ്രേമികളും. തിയറ്റർ തൂക്കാനുള്ള മരുന്ന് എന്തയാലും ചിത്രത്തിൽ കാണാതിരിക്കില്ല 80 കോടിയൊക്കെ മുടക്കുന്ന സ്ഥിതിക്ക് എന്നാണ് ചർച്ചകൾ.
ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന് മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
What's Your Reaction?