വീട്ടുകാർ കൂടെയില്ലെങ്കിൽ പണവും പ്രശസ്തിയുമുണ്ടായിട്ടെന്ത് കാര്യം; ‘തൊപ്പി’ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണെന്ന് നിഹാദ്

Oct 26, 2024 - 20:39
 0  2
വീട്ടുകാർ കൂടെയില്ലെങ്കിൽ പണവും പ്രശസ്തിയുമുണ്ടായിട്ടെന്ത് കാര്യം; ‘തൊപ്പി’ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണെന്ന് നിഹാദ്

സോഷ്യൽമീഡിയയിലെ വിവാദ യൂട്യൂബർ തൊപ്പി പങ്കുവെച്ച വീഡിയോ വൈറൽ ആവുന്നു. വീട്ടുകാർ ഇറക്കിവിട്ടതിനാൽ തന്റെ ‘തൊപ്പി’ എന്ന ക്യാരക്ടർ അവസാനിപ്പിക്കുകയാണെന്നാണ് പിറന്നാൾ ​ദിനത്തിൽ യുട്യൂബ് സ്ട്രീമിങ്ങിലൂടെ തൊപ്പി എന്ന നിഹാദ് പറഞ്ഞത്.

 എല്ലാം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ മാസം വീട്ടിൽ പോയപ്പാൾ തന്റെ മുഖത്ത് നോക്കി വാതിൽ അടച്ചു.പലരും ഞാൻ കഞ്ചാവെന്ന് പറയുന്നു. ഉമ്മയാണെ സത്യം കഞ്ചാവ് അടിച്ചിട്ടില്ല. എത്രപണവും പ്രശസ്തിയുമുണ്ടാക്കിയിട്ടും സ്വന്തം വീട്ടുകാർ കൂടെയില്ലെങ്കിൽ പിന്നെ എന്തുകാര്യം. ആ ദിവസം വിഷമിച്ചത് പോലെ എന്റെ ജീവിതത്തിൽ വിഷമിച്ച മറെറാരു ദിവസവുമില്ല എന്നുമാണ് നിഹാദ് പറഞ്ഞത്.

ഇന്നെന്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോൾ ലൈവിട്ടതാണ്. ലൈവ് വരാനാണെങ്കിൽ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എന്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണ്. – നിഹാദ് പറഞ്ഞു.

കണ്ണൂർ സ്വദേശിയായ നിഹാദാണ് തൊപ്പി എന്ന പേരിൽ യുട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇയാളുടെ Mrz Thoppi എന്ന പേരിലുള്ള യൂട്യൂബ് ചാനലിന് 8.72 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന്റെയും അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിനും കേസുണ്ട്. തൊപ്പി പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകളിൽ കുട്ടികൾ കൂട്ടമായെത്തിയതും റോഡ് ബ്ലോക്കായതും വിവാദമായിരുന്നു. അതേസമയം, മുടി മുറിച്ച് പുതിയ തരംഗമുണ്ടാക്കി മറ്റൊരു സോഷ്യൽ മീഡിയ പ്രാങ്കിനോ വിവാദം സൃഷ്ടിക്കലോ ആണോ തൊപ്പിയുടെ ലക്ഷ്യമെന്ന് സംശയിക്കുന്നവരുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow