നടി പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസിയടക്കം ഇരുപതോളം പേര്‍; കുപ്രസിദ്ധ ഗുണ്ട നേതാവിന്റെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരിപാര്‍ട്ടിയോ?

Oct 7, 2024 - 21:23
 0  3
നടി പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസിയടക്കം ഇരുപതോളം പേര്‍; കുപ്രസിദ്ധ ഗുണ്ട നേതാവിന്റെ ഹോട്ടൽ മുറിയിൽ നടന്നത്  ലഹരിപാര്‍ട്ടിയോ?

മലയാളസിനിമയിലെ പ്രമുഖ യുവനടന്മാരിലൊരാളാണ് ശ്രീനാഥ് ഭാസി. ചുരുങ്ങിയ കാലത്തിനിടെ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റേതായ സാന്നിധ്യമറിയിച്ച യുവനടന്‍ ഇതിനൊപ്പം ഒട്ടേറെ വിവാദങ്ങളിലും ഉള്‍പ്പെട്ടിരുന്നു. ഒടുവിലിതാ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലും ശ്രീനാഥ് ഭാസിയുടെ പേര് ഉയര്‍ന്നുവന്നിരിക്കുകയാണ്.

ഓംപ്രകാശ് കൊച്ചിയില്‍ താമസിച്ച ഹോട്ടല്‍മുറിയില്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരടക്കം ഇരുപതോളം പേര്‍ വന്നതായാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഹോട്ടലില്‍ ലഹരിപാര്‍ട്ടി നടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow