'സ്ത്രീയെ സൃഷ്ടിച്ചത് തന്നെ പുരുഷനോടൊപ്പം സുഖിച്ച് ജീവിക്കാൻ'; 7 നടന്മാർക്കെതിരെ പരാതിപറഞ്ഞ ആ നടിയെ പോലെ ഇവിടാരും പറഞ്ഞില്ലല്ലോ? കൊല്ലം തുളസി
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമയിൽ വൻ തുറന്നുപറച്ചലുകളും വെളിപ്പെടുത്തലുകളും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മുകേഷ്, സിദ്ദിഖ്, ഇടവേള, ബാബു, ജയസൂര്യ, സുരാജ്, റിയാസ് ഖാൻ, ബാബുരാജ്, സുധീഷ് തുടങ്ങിയ മുൻനിര താരങ്ങൾക്കെതിരെയും മുതിർന്ന സംവിധായകരായ രഞ്ജിത്ത്, ബാലചന്ദ്രമേനോൻ, വി കെ പി തുടങ്ങിയവരും ആരോപണങ്ങളിൽ ഇതിനോടകം പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും ഡബ്ല്യൂ. സി.സി മുന്നോട്ടുവയ്ക്കുന്ന ആരോപണങ്ങളെയും അഭിപ്രായങ്ങളെയും കുറിച്ചും വിവിധ നടന്മാർ നേരിടുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുതിർന്ന നടൻ കൊല്ലം തുളസി.
ജയസൂര്യ, മുകേഷ്, ഇടവേള ബാബു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, സംവിധായകൻ ബാലചന്ദ്രമേനോൻ തുടങ്ങി ഏഴിലധികം പേർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരെയും താരം രൂക്ഷമായി പ്രതികരിച്ചു. ഡബ്ല്യുസിയുടെ ആരോപണങ്ങളെയും വെളിപ്പെടുത്തലുകളെയും പിന്തുണച്ച കൊല്ലം തുളസി അവർ തങ്ങളെ സിനിമയിലുള്ളവർ ക്രൂരമായി പീഡിപ്പിക്കുന്നു എന്നല്ലല്ലോ പറഞ്ഞതെന്നും അവർക്ക് ഒരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു എന്നല്ലേ എന്നും ചൂണ്ടിക്കാട്ടുന്നു. ചാൻസ് കൊടുക്കാൻ പലതിനും നിർബന്ധിക്കുന്നു, സിനിമാ സെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല, വേതനത്തിൽ പ്രശ്നം നേരിടുന്നു എന്നൊക്കെയല്ലേ? ഇതൊക്കെ ന്യായമായ ആവശ്യങ്ങൾ അല്ലേ? എന്ന് ചൂണ്ടിക്കാട്ടിയ നടൻ ഇതിൽ നിന്നും വ്യത്യസ്തമായി 7ലധികം നടന്മാർക്കെതിരെ പരാതിയുമായി എത്തിയ നടി ഉന്നയിക്കുന്ന കാര്യങ്ങൾ സിനിമാ ലോകത്ത് സംഭവിച്ചിരിക്കുന്ന കോളിളക്കമായി താൻ കാണുന്നില്ലെന്നും പറഞ്ഞു. മുൻധാരയിൽ നിൽക്കുന്ന ഏതെങ്കിലും നടിമാർ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും ഡബ്ല്യുസിസിയിൽ ഉള്ള ആരെങ്കിലും പരാതിയുമായി വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയെ നടൻ പ്രസ്തുത നടിയുടെ ആരോപണങ്ങൾക്ക് പിന്നിൽ ചില ലക്ഷ്യമുണ്ടെന്നും കുറ്റപ്പെടുത്തി.
ഈ നടന്മാർക്കെതിരെ ആരോപണമുന്നയിക്കുന്ന നടി പറഞ്ഞത് തന്നെ പുറകിൽ വന്നു കെട്ടിപ്പിടിച്ചു എന്നാണ്. നിഷേധിച്ചപ്പോൾ അദ്ദേഹം സോറി പറഞ്ഞെന്നും പറയുന്നു. പിന്നീട് ഇതേ നടനുമായി സെറ്റിൽ പോയി ഒരുമിച്ച് വർക്കും ചെയ്തു എന്നതിലൂടെ നടി എന്തായിരിക്കും ഉദ്ദേശിച്ചിരിക്കുകയെന്നും കൊല്ലം തുളസി ചോദിക്കുന്നു. ഇതെല്ലാം 10 വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളായെന്നും നടൻ കുറ്റപ്പെടുത്തി.
അതേ സമയം സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനുമായി സന്തോഷത്തോടെയും സുഖമായും ജീവിക്കാൻ വേണ്ടിയാണെന്നും ആദം, ഹവ്വ കാലം മുതൽ അങ്ങനെയാണ് എന്നും സൂചിപ്പിച്ച കൊല്ലം തുളസി അവർക്ക് സമ്മേളിക്കാനും സുഖിക്കാനും വേണ്ടിയാണിതെന്നും പറഞ്ഞൂ. പക്ഷേ പുരുഷന്റെ നേരെ എന്തുമാകാമെന്ന് ഇവരുടെ വിചാരം എന്നും കൊല്ലം തുളസി കുറ്റപ്പെടുത്തി.
What's Your Reaction?