അവരുടെ പരാതി കോടതി വഴിയോ അല്ലാതെയോ നേരിടും! തനിക്കെതിരെ വീഡിയോ പ്രചരിപ്പിച്ച യുവ യൂട്യൂബർക്കെതിരെ ദിയ, പൊട്ടിക്കരഞ്ഞ് വീഡിയോ

Nov 6, 2024 - 20:55
 0  5
അവരുടെ പരാതി കോടതി വഴിയോ അല്ലാതെയോ നേരിടും! തനിക്കെതിരെ വീഡിയോ പ്രചരിപ്പിച്ച യുവ യൂട്യൂബർക്കെതിരെ ദിയ,  പൊട്ടിക്കരഞ്ഞ് വീഡിയോ

യൂട്യൂബർ എന്ന നിലയിലും സംരംഭക എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് അവർ. ഇൻഫ്ലുവൻസർ എന്ന നിലയിലും ഏറെ ശ്രദ്ധനേടിയിട്ടുള്ള താരം ഒടുവിൽ പങ്കുവച്ച യൂട്യൂബ് വീഡിയോ ഏറെ ചർച്ചയാവുകയാണ്.

ദിയക്കെതിരെ വി​ദ്വേഷവുമായി വീഡിയോ പ്രചരിപ്പിച്ച യുവ യൂട്യൂബർക്കെതിരെയാണ് താരം രം​ഗത്തുവന്നത്. Ohbyozy എന്ന പേരിൽ തുടങ്ങിയ ഇൻസ്റ്റ​ഗ്രാം പേജിലൂടെയും വെബ്സൈറ്റിലൂടെയും ആഭരണങ്ങൾ വിൽക്കാറുള്ള ദിയക്കെതിരെ അടുത്തിടെ ആരോപണവുമായി ഒരു ഉപഭോക്താവ് രം​ഗത്തെത്തിയിരുന്നു. പാഴ്സൽ ലഭിച്ച ആഭരണത്തിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നു പരാതി. എന്നാൽ പാഴ്സലിന്റെ ഓപ്പണിം​ഗ് വീഡിയോ നൽകാതിരുന്നതിനാലും പിന്നീട് അയച്ച വീഡിയോ വ്യാജമാണെന്ന് മനസിലാക്കിയതിനാലും ഉപഭോക്താവിന്റെ പ്രശ്നത്തിൽ പരിഹാരം കാണാൻ ദിയക്ക് കഴിഞ്ഞിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു യൂട്യൂബർ ദിയക്കെതിരെ വീഡിയോ ചെയ്തത്.

എന്നാൽ ഈ വീഡിയോയിൽ ദിയയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളും ഉള്ളടക്കങ്ങളുമാണ് അടങ്ങുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. വ്യക്തിപരമായി അറിയാത്ത ഒരാളെക്കുറിച്ച് മോശം പരാമർശവും വിദ്വേഷങ്ങളും പ്രചരിപ്പിക്കുന്ന സൈബർ ബുള്ളിയിം​ഗിനെതിരെ ദിയ ശക്തമായി പ്രതികരിച്ചു. ഇത്തരം സൈബർ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ദിയ പക്വതയോടെ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപായി താരം വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് അശ്വിൻ ​ഗണേഷ് സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

വിദ്വേഷ ഉള്ളടക്കം തയ്യാറാക്കി തനിക്കെതിരെ വീഡിയോ പ്രചരിപ്പിക്കുന്നത് നിർത്തലാക്കണമെന്ന് ദിയ ആവശ്യപ്പെട്ടു. പരാതിയുള്ള ഉപഭോക്താവിന്റെ പ്രശ്നങ്ങൾ ഉപഭോക്തൃപ്രശ്നപരിഹാരം കോടതി വഴിയോ അല്ലാതെയോ നേരിടുമെന്നും ദിയ വ്യക്തമാക്കി. യൂട്യൂബ് വീഡിയോ കാണാം..

What's Your Reaction?

like

dislike

love

funny

angry

sad

wow