കങ്കുവയുടെ പ്രശ്നം അസഹ്യമായ ശബ്ദം? തിയേറ്ററിൽ നിന്നും നോയിസ് ലെവൽ ചെക്ക് ചെയ്ത് വിരുതന്മാർ, ചുമ്മാതല്ല തലവേദനയെന്ന് കമന്റ്

Nov 16, 2024 - 15:38
 0  3
കങ്കുവയുടെ പ്രശ്നം അസഹ്യമായ ശബ്ദം?  തിയേറ്ററിൽ നിന്നും നോയിസ് ലെവൽ ചെക്ക് ചെയ്ത് വിരുതന്മാർ, ചുമ്മാതല്ല തലവേദനയെന്ന് കമന്റ്

പ്രേക്ഷകർക്ക് വൻപ്ര പ്രതീക്ഷ നൽകി വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമാണ് കങ്കുവ. സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത ചിത്രം നവംബർ 14 നാണ് തിയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പുകൾക്കൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം രണ്ടുദിവസം പിന്നിടുമ്പോൾ സമിശ്ര പ്രതികരണമാണ്
 പ്രേക്ഷകരിൽ നിന്നും നേടുന്നത്.

 സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ചിത്രം നേടിക്കൊടുത്തതും നടന്റെ ചിത്രത്തിലെ പെർഫോമൻസുമെല്ലാം ഭൂരിഭാഗം പേരും എടുത്തു കാട്ടുന്നുണ്ടെങ്കിലും നെഗറ്റീവ് റിവ്യൂകൾ പറയുന്നവർ മിക്കവരും ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിന്റെ ശബ്ദത്തെ സംബന്ധിച്ചുള്ള പരാതികൾ ആണ്. അസഹ്യമായ ശബ്ദമാണ് കങ്കുവയുടെ പ്രശ്നമെന്നും  തലവേദന എടുത്താണ് തിയേറ്റർ വിടുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ച വിഷയം.

 തിയേറ്ററിൽ നിന്നും നോയിസ് ലെവൽ ചെക്ക് ചെയ്ത ശേഷം ഇത് 105 ഡെസിബലിന് അടുത്താണെന്നാണ് ചിത്രങ്ങളിൽ കാണിക്കുന്നത്. ഇത്ര കൂടിയ ഡെസിബലിൽ ശബ്ദം കേൾക്കുന്നത് ചെവിയുടെ കേൾവിശക്തിയെ പോലും ദോഷകരമായി ബാധിക്കാം എന്നും ചില ഉന്നയിക്കുന്നു.

 അതേസമയം ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ആയ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി 'തലവേദനയോടെ തിയേറ്റർ വിടുന്ന സിനിമ കാണാൻ ആരും രണ്ടാമത് തിയേറ്ററിൽ എത്തില്ലെന്ന്'  വിമർശനങ്ങൾക്ക് മറുപടി നൽകിയപ്പോൾ   നിർമ്മാതാവ് ഞാനല്ലേ ചിത്രത്തിന്റെ ശബ്ദത്തിന് പ്രശ്നമുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. വൈകാതെ ഇതു പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow