സിനിമയിൽ കാണിക്കുന്നത് തള്ളിയിടുന്നതും വിയർപ്പ് ഇറ്റുവീഴുന്നതും; റേപ്പ് റേപ്പായി കാണിക്കണമെന്ന് നടൻ സാബുമോൻ
സിനിമയിൽ വയലൻസ് കാണിക്കാൻ പാടില്ലെന്ന അവസ്ഥ മാറണമെന്ന് നടനും അവതാരകനുമായ സാബുമോന്‍. വയലൻസ് ആളുകളെ സ്വാധീനിക്കുന്നത് കുറവാണെന്നും തും അതുകൊണ്ട് റേപ്പും കൊലപാതകങ്ങളുമൊക്കെ ആളുകൾ കണ്ട് തന്നെ തീവ്രത മനസിലാക്കണമെന്നും താരം പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സാബുമോന്റെ പ്രതികരണം.
ക്രൂരത കണ്ടാൽ ആളുകൾ കോപ്പി ചെയ്യില്ല. റേപ്പ് കാണിക്കാൻ പാടില്ല, വയലൻസ് കാണിക്കാൻ പാടില്ല എന്ന് കണ്ടീഷൻ ചെയ്ത് വച്ചിരിക്കുകയാണ്. റേപ്പ് റേപ്പായി കാണിക്കണ്ടേ? ആളുകൾ ഭയക്കില്ലേ അത് കാണുമ്പോൾ ? അത് കണ്ടാലല്ലേ അതിന്റെ തീവ്രത മനസിലാവുകയുള്ളൂ? സിനിമയിൽ കാണിക്കുന്നത് തള്ളിയിടുന്നതും ശരീരത്തിലേയ്‌ക്ക് കേറുന്നതും വിയർപ്പ് ഇറ്റുവീഴുന്നതുമാണ്. അതാണോ പീഡനം? പീഡനം വളരെ ബ്രൂട്ടൽ ആന്നെന്നും സാബുമോൻ പറയുന്നു.
സിനിമയിൽ വയലന്റ് ആയിട്ടുള്ളയാളെ വയലന്റ് ആയി തന്നെ കാണിക്കേണ്ടെ? പീഡോഫൈലിനെ കാണിക്കുമ്പോൾ പീഡോഫൈൽ എന്താണെന്ന് ആളുകൾക്ക് മനസിലാക്കിക്കൊടുക്കേണ്ടെ? കുറുവാ സംഘം വീടിനുള്ളിൽ വന്ന് വീട്ടുകാരെ തലയ്‌ക്കടിച്ച് കൊന്നിട്ട് കവർച്ച നടത്തുമ്പോൾ അത് കാണിക്കേണ്ടെ? റോസാപ്പൂവിന്റെ തണ്ടുകൊണ്ട് അവർ തലയ്‌ക്ക് അടിച്ചതല്ലല്ലോ കാണിക്കേണ്ടത്. അവിടെ വയലൻസ് ആണ്. അത് കാണിക്കേണ്ടതല്ലെയെന്നും സാബുമോൻ പറയുന്നു.
What's Your Reaction?