'നീ പോരാളിയും ധീരയുമാണ്'; കാന്‍സര്‍ ചികിത്സയ്ക്കിടെ പിടിച്ചു നില്‍ക്കുന്ന അവസാന കണ്‍പീലിയെ പുകഴ്ത്തി നടി ഹിന ഖാന്‍

Oct 17, 2024 - 16:59
 0  16
'നീ പോരാളിയും ധീരയുമാണ്'; കാന്‍സര്‍ ചികിത്സയ്ക്കിടെ പിടിച്ചു നില്‍ക്കുന്ന അവസാന കണ്‍പീലിയെ പുകഴ്ത്തി നടി ഹിന ഖാന്‍

ക്യാൻസർ അതിജീവനത്തിന്റെ മികച്ച സെലിബ്രിറ്റി മാതൃകകളെ നമുക്കറിയാം. മലയാളികളുടെ ഇഷ്ട താരം മംമ്താ മോഹൻദാസ് എത്രയോ ആയിരം ജീവനുകൾക്ക് പ്രചോദനമായ ഒരു പോരാളി കൂടിയാണ്. ഇത്തരത്തിൽ സ്ഥനാർബുദത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിടുന്ന വേറിട്ടൊരു മാതൃക തീർക്കുകയാണ് ബോളിവുഡ് താരം ഷിനാ ഖാനും.

 ഇത്തരത്തിൽ തന്റെ അതിജീവനത്തെ സ്വയം പ്രശംസിച്ചും അർബുദം എന്ന അവസ്ഥയുടെ വേദനയെ തുറന്നുകാട്ടിയും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അർബുദത്തിന്റെ ചികിത്സയിൽ കഴിയുന്ന നടി തന്റെ കണ്ണിന്റെ ഒരു ക്ലോസപ്പ് ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

 കണ്ണിലെ മറ്റു പീലികൾ എല്ലാം കൊഴിഞ്ഞു പോയപ്പോൾ പിടിച്ചുനിൽക്കുന്ന അവസാനത്തെ ഒരു കൺപീലിയാണ് ചിത്രത്തിലുള്ളത്. ഈ പീലിയെ ധീര പോരാളിയെന്നും തനിക്ക് പ്രചോദനം  ആണെന്നും ഹീന വിശേഷിപ്പിക്കുന്നുണ്ട്. തന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം ഈ പോരാളിയാണെന്നും ഹീന കുറിപ്പിൽ പറയുന്നു.
ഒരിക്കല്‍ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ സൈന്യത്തിന്റെ ഭാഗമായിരുന്നു ഈ കണ്‍പീലിയും. കീമോയുടെ അവസാന ഭാഗത്തോടടുക്കുമ്പോള്‍ ഈ ഒരൊറ്റ കണ്‍പീലി പ്രചോദനമാണ്. ഇന്‍ഷാ അല്ലാഹ് എല്ലാം ശരിയാകുമെന്നും പ്രാര്‍ഥന വേണമെന്നും താരം കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow