കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഞായറാഴ്ച; വേദിയും മുഹൂർത്തവും ഇങ്ങനെ
താരദമ്പതിമാരായ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസിന്റെ വിവാഹം ഞായറാഴ്ച്ച ഗുരുവായൂരിൽ നടക്കും. ചെന്നെെ സ്വദേശിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലാണ് താലിക്കെട്ട്. പ്രമുഖ നടൻമാരുൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തർ കല്യാണത്തിൽ പങ്കെടുക്കുന്നുണ്ട്.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സപ്തംബർ ഏഴിന് ജയറാമിന്റേയും പാർവതിയുടേയും വിവാഹം ഗുരുവായൂരിലായിരുന്നു. ഗുരുവായൂർ കണ്ട റെക്കോർഡ് തിരക്കുള്ള താരവിവാഹമായിരുന്നു അത്.
What's Your Reaction?