പ്രണവ്‌ മോഹൻലാലിന്റെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ സുചി ആന്റി അക്കാര്യം പറയും; ഞാൻ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും: വെളിപ്പെടുത്തി ദുൽഖർ

Oct 25, 2024 - 17:15
 0  3
പ്രണവ്‌ മോഹൻലാലിന്റെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ സുചി ആന്റി അക്കാര്യം പറയും; ഞാൻ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും: വെളിപ്പെടുത്തി ദുൽഖർ

മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയുടെയും  മോഹൻലാലിന്റെയും മക്കളും നടന്മാരുമായ ദുൽഖർ സൽമാനെയും പ്രണവ് മോഹൻലാലിനെയും പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടമാണ്. തങ്ങളുടെ പിതാവ് വെട്ടിയ വഴിയിൽ എളുപ്പത്തിൽ വിജയങ്ങൾ കൊയ്യുന്നതിനു പകരം സ്വയപ്രയത്നത്തിലൂടെ തങ്ങളുടെതായ അഭിനയ സാമ്രാജ്യം ഉണ്ടാക്കാൻ ഇരുവരും ശ്രമിക്കുന്നുമുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാലും സുചിത്ര മോഹൻലാലുമായുള്ള തന്റെ  ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ  ദുൽഖർ സൽമാൻ.

 പ്രണവിനെ തനിക്ക് കുട്ടിക്കാലം മുതൽ അറിയാം. ചെറുപ്പത്തിൽ പലപ്പോഴും ഒന്നിച്ചു കൂടുമ്പോൾ വീഡിയോ ഗെയിം ഒക്കെ കളിക്കാറുണ്ടായിരുന്നു. അതിനുശേഷം പ്രണവ് പഠനത്തിന്റെ തിരക്കിലായി. നടൻ മുതിർന്നതിനു ശേഷം ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ലെങ്കിലും താരത്തിന്റെ പുതിയ സിനിമ വരുമ്പോഴോ പുതിയ റിലീസ് ചെയ്യുമ്പോഴുമൊക്കെ  തനിക്ക് വലിയ സന്തോഷമാണെന്ന് ദുൽഖർ പറയുന്നു.

 പ്രണവിന്റെ ജീവിത രീതിയും തിരഞ്ഞെടുപ്പുകളും  എപ്പോഴും യാത്രകളുമൊക്കെയായുള്ള  സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ജീവിതവുമെല്ലാം  വളരെ ഇഷ്ടമാണെന്നും ദുൽഖർ പറയുന്നു.  എന്നാൽ തനിക്ക്  പ്രണവിനെക്കാൾ പ്രണവിന്റെ അമ്മ സുചിത്ര ആന്റിയോടാണ് കൂടുതൽ അടുപ്പം എന്നും പ്രണവിന്റെ പുതിയ ചിത്രങ്ങളെല്ലാം ഇറങ്ങുമ്പോൾ അവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ ആന്റി തന്നോട് സൂചിപ്പിക്കാറുണ്ടെന്നും ദുൽഖർ പറയുന്നു. ന്റി സോഷ്യൽ മീഡിയയിൽ ഇല്ല, ഞാൻ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും'.- ദുൽഖർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow