'ഞാൻ ആയിരുന്നു തെറ്റുകാരൻ'; വിവാഹമോചനത്തിൽ തുറന്ന് പറച്ചിലുമായി വിജയ് യേശുദാസ്
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2007–ലായിരുന്നു ഗായകൻ വിജയ് യേശുദാസിന്റെയും ദർശനയുടെയും വിവാഹം. ഇപ്പോഴിതാ 17 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹബന്ധം അവസാനിപ്പിക്കാന്‍ കാരണമായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗായകനും നടനുമായ വിജയ് യേശുദാസ്.
തന്റെ വിവാഹജീവിതത്തില്‍ തെറ്റ് സംഭവിച്ചത് തനിക്കാണെന്നും ഇത്തരം തെറ്റുകള്‍ മക്കള്‍ക്ക് സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ആ കാര്യങ്ങൾ നിരന്തരം സംസാരിക്കുന്നത് എന്നും ഗായകൻ ഒരു പ്രമുഖ അവതരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. മകൾക്ക് പതിനഞ്ചും മകന് ഒൻപതും വയസാണ്. മകൾക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവള്‍ ഞങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടെന്നും എന്നാൽ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും വിജയ് പറയുന്നു.
പെട്ടെന്ന് തീരുമാനമെടുക്കാൻ അവർക്ക് സാധിക്കില്ല. അവർ അത്തരം സാഹചര്യങ്ങളിലാണ് വളർന്ന് വന്നത്. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് തന്റെ തീരുമാനം. എന്നാൽ താനും ദർശനയും നല്ല സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും വിജയ് യേശുദാസ് പറഞ്ഞു.
What's Your Reaction?