വിവാദ സീസൺ തീർന്നു! വിപുലമായ കുടുംബസംഗമം നടത്താനൊരുങ്ങി അമ്മ, അമരക്കാർ മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയും
കുടുംബസംഗമം നടത്താനൊരുങ്ങി താരസംഘടനയായ അമ്മ. ജനുവരിയിൽ കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാവും പരിപാടി നടക്കുക. താരങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിപാടി നടക്കുന്നതെന്നാണ് വിവരം.
ഉഗ്രൻ കലാപാരിപടികൾ ഉൾപ്പെടുത്തികൊണ്ട് വിപുലമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെഗാ സ്റ്റേജ് ഷോകൾ ഉൾപ്പെടെ പരിപാടിയിൽ ഉണ്ടാവും. ഓണത്തോടനുബന്ധിച്ച് കുടുംബസംഗമം നടത്താൻ താരസംഘടന നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സിദ്ദിഖ് ജനറൽ സെക്രട്ടറിയായിരുന്ന ഭരണസമിതി കൂട്ടരാജി നൽകിയതോടെയാണ് പരിപാടി മാറ്റിയത്.
അമ്മ സംഘടനയിൽ നിന്ന് രാജിവച്ചവർ തിരികെ സ്ഥാനമേറ്റെടുക്കണമെന്നും കൂട്ടരാജി അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൽ കൂട്ടരാജി നൽകിയത്.
What's Your Reaction?