നിർമാതാവിന് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ സിനിമ ഇനി സുര്യയുടേത്; കങ്കുവ വീണത് മൂക്കും കുത്തി

Nov 22, 2024 - 16:02
 0  1
നിർമാതാവിന് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ സിനിമ ഇനി സുര്യയുടേത്; കങ്കുവ വീണത് മൂക്കും കുത്തി

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം നിർവഹിച്ച ചിത്രമാണ് കങ്കുവ. 280 കോടി ബജറ്റില്‍ രണ്ടര വര്‍ഷത്തോളമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. എന്നാൽ വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പ്രതിക്ഷിച്ചതുപോലുള്ള വിജയം സ്വന്തമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. റീലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 130 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ഇതോടെ ഏറ്റവും വലിയ നഷ്ടം നേരിട്ട സൗത്ത് ഇന്ത്യന്‍ സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരികുക്കയാണ് കങ്കുവ.

ഇതിന് മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് പ്രഭാസ് നായകനായ രാധേ ശ്യാമായിരുന്നു. 2022ല്‍ റിലീസായ ചിത്രം 350 കോടി ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ 165 കോടി മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളൂ. നിര്‍മാതാവിന് 130 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതിന് പിന്നാലെ തന്റെ പ്രതിഫലം പ്രഭാസ് തിരികെ കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു.

വന്‍ തുകയ്ക്കായിരുന്നു കങ്കുവയുടെ തിയേറ്ററിക്കല്‍- നോണ്‍ തിയേറ്ററിക്കല്‍ റൈറ്റ്‌സുകള്‍ വിറ്റുപോയത്. കേരളം, ആന്ധ്ര-തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി എല്ലായിടത്തും ചിത്രം ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണ്. 10 കോടിയ്ക്ക് കേരള റൈറ്റ്‌സ് വിറ്റുപോയ ചിത്രം ഇതുവരെ ഏഴ് കോടി മാത്രമേ നേടിയിട്ടുള്ളൂ.

കോളിവുഡിൽ സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 , രജനികാന്തിന്റെ വേട്ടയ്യൻ തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ നിന്ന് ലാഭം കൊയ്യാൻ സാധിക്കാതെ പോയവയാണ്. അതേസമയം വിജയ് നായകനായെത്തിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലുമൊഴികെ മറ്റെല്ലായിടത്തും ലാഭമുണ്ടാക്കിയതായാണ് റിപ്പോർട്ട്. 400 കോടിക്കുമുകളില്‍ ചിത്രം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow