ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസിന്റെ അഴിയാചുരുളും; ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ റിലീസ് നവംബർ 8ന്

Nov 1, 2024 - 19:37
 0  4
ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസിന്റെ അഴിയാചുരുളും; ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ റിലീസ് നവംബർ 8ന്

എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8ന് റിലീസ് ചെയ്യും. പിതാവ് പിഎം കുഞ്ഞിമൊയ്തീന്റെ പൊലീസ് സർവ്വീസ് കാലത്തുണ്ടായ ഒരു കേസാണ് എംഎ നിഷാദ് സിനിമയാക്കി മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ.

‘ജീവൻ തോമസ് തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനെകൊണ്ട് അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്’ എന്ന സംഭാഷണത്തോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തുവിട്ടത്. മിനിറ്റുകൾക്കുള്ളിൽ വൈറലായ ട്രെയിലറിന് ഗംഭീര റെസ്‌പോൺസാണ് ലഭിച്ചത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഷൈൻ ടോം ചാക്കോ, സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്, അശോകൻ, ബൈജു സന്തോഷ് എന്നിവരോടൊപ്പം 70 ഓളം താരങ്ങളെയാണ് ചിത്രത്തിൽ അണിനിരത്തിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിച്ചത്.

185 അടി നീളമുള്ള ചിത്രത്തിന്റെ വാൾ പോസ്റ്ററും സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമക്കായി 185 അടി വലുപ്പമുള്ള വാൾ പോസ്റ്റർ ഉപയോഗിക്കുന്നത്. പൊന്നാനി കർമ്മാ ബീച്ചിന് സമീപമുള്ള റോഡിനോട് ചേർന്നുള്ള ചുവരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്‌സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട് തുടങ്ങി സമ്പന്നമായ താരനിരയാണ് ചിത്രത്തിലുളളത്. കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ് ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ് അമാനത്ത്, വി എഫ് എക്‌സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്‌സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്.

What's Your Reaction?

like

dislike

love

funny

angry

sad

wow