റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം നേടി 'മഞ്ഞുമ്മൽ ബോയ്‌സ്'

Oct 6, 2024 - 18:56
 0  1
റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍  മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം നേടി 'മഞ്ഞുമ്മൽ ബോയ്‌സ്'

റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടി 'മഞ്ഞുമ്മൽ ബോയ്‌സ്'. ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് മലയാള ചിത്രം നേടിയത്. സുഷിന്‍ ശ്യാമിന് വേണ്ടി പുരസ്കാരം ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങി.  

'മഞ്ഞുമ്മൽ ബോയ്‌സ്' ചിത്രത്തിന് മികച്ച പ്രതികരണമാണ് റഷ്യയിലെ കാണികളില്‍ നിന്നും ലഭിച്ചതെന്നും. പല റഷ്യന്‍ കാണികളും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം റഷ്യന്‍ ചലച്ചിത്രോത്സവത്തിന്‍റെ അനുഭവം വിവരിച്ച് പറഞ്ഞു.

നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇപ്പോൾ സോച്ചിയിലെ കിനോ ബ്രാവോയിൽ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിർമാതാവായ ഷോൺ ആന്‍റണി പറഞ്ഞു. കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.

ഇന്ത്യന്‍ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഫിലിം ഫെസ്റ്റിവലിന്‍റെ ജൂറിയായിരുന്നു. അതേ സമയം ഇന്ത്യയില്‍ നിന്നും കാനില്‍ അടക്കം അവാര്‍ഡ് നേടിയ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും റഷ്യന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow