കാന്താര 2വിൽ മോഹൻലാലുമുണ്ടോ? റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഋഷഭ് ഷെട്ടി
രാജ്യമൊട്ടാകെയുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2 . ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ആകാംക്ഷയോടെയാണ് അറിയാറുള്ളതും . ഇപ്പോഴിതാ കാന്താര 2 വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് നടനും , സംവിധായകനുമായ ഋഷഭ് ഷെട്ടി.2025 ഒക്‌ടോബർ 2-ന് ‘കാന്താര: ചാപ്റ്റർ 1’ റിലീസ് ചെയ്യും.
പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു. മോഹൻലാലും കാന്താരയുടെ തുടര്‍ച്ചയില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായെങ്കിലും സ്ഥിരീകരണമില്ല
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുകയാണ് ‘കാന്താര: ചാപ്റ്റർ 1’. കൂടാതെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്ക് കൂടുതൽ സമയമെടുക്കും. ഇക്കാരണങ്ങളാൽ തന്നെ സിനിമ റിലീസ് ചെയ്യാൻ മാസങ്ങളെടുക്കും.
കാന്താര 2 മൂന്നാം ഷെഡ്യൂൾ കർണാടകയിലെ കുന്ദാപുരത്ത് പുരോഗമിക്കുന്നുണ്ട്. തുടർച്ചയായി 60 ദിവസം നീണ്ടുനിൽക്കുന്ന വലിയ ഷെഡ്യൂളാണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ഷെഡ്യൂളിനായി ഋഷഭ് കുതിരസവാരിയും കളരിപ്പയറ്റും പരിശീലിച്ചിട്ടുണ്ട്
What's Your Reaction?