സെന്റിമെൻസൊക്കെ പൃഥ്വിരാജ് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ! കഥയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി, ആ ഹിറ്റ് സിനിമ പിറന്നതിങ്ങനെയെന്ന് ലാൽ ജോസ്

Oct 24, 2024 - 19:03
 0  9
സെന്റിമെൻസൊക്കെ പൃഥ്വിരാജ് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ! കഥയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി, ആ ഹിറ്റ് സിനിമ പിറന്നതിങ്ങനെയെന്ന് ലാൽ ജോസ്

നടൻ പൃഥ്വിരാജിന്റെയും സംവിധായകൻ ലാൽ ജോസിന്റെയും കരിയറിലെ തന്നെ ഏറ്റവും നല്ല വർക്കുകളിൽ  ഒന്നാണ് അയാളും ഞാനും തമ്മിൽ എന്ന ചിത്രം. പ്രണയവും സൗഹൃദവും ജീവിത പ്രതിസന്ധികളും തിരിച്ചറിവും മുഖ്യ ആശയമാക്കിയ ചിത്രത്തിന് ആവർഷത്തെ ജനപ്രിയ സിനിമയ്ക്കുള്ള അവാർഡും  ലഭിച്ചിരുന്നു.  പൃഥ്വിരാജ്,സംവൃത സുനിൽ എന്നിവർ  പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സലിംകുമാർ, ശ്രീനാഥ് ഭാസി, നരയൻ, രമ്യ നമ്പീശൻ എന്നീ താരങ്ങൾക്ക് പുറമേ മൺമറഞ്ഞ അനുഗ്രഹീത കലാകാരന്മാരായ പ്രതാപ് പോത്തൻ, സുകുമാരി, കലാഭവൻ മണി തുടങ്ങിയവരും അണിനിരന്നിരുന്നു.

മലയാളികൾ അടക്കമുള്ളവർ ഇന്നും റിപ്പീറ്റടിച്ചു കേൾക്കുന്ന പാട്ടുകളും ചിത്രത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകൾ വേറെയുമുണ്ട്. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള ഛായാഗ്രഹരിൽ ഒരാളായ ജോമോൻ ടി ജോണിന്റെ ആദ്യകാല പടങ്ങളിൽ ഒന്നു കൂടിയാണ് അയാളും ഞാനും തമ്മിൽ. ചിത്രത്തിലെ ചായഗ്രഹണത്തിന് ജോമോനെ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിരുന്നു. കൂടാതെ ഒരുകാലത്ത് പൃഥ്വിരാജ് എന്ന നടന്  ഇമോഷണൽ രംഗങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ലെന്ന മലയാള ഫിലിം ഇൻഡസ്ട്രിയിലെയും പ്രേക്ഷകർക്കിടയിലെയും അടക്കം പറച്ചിലുകൾക്ക് ശക്തമായ മറുപടിയും കൂടിയായിരുന്നു ചിത്രത്തിലെ താരത്തിന്റെ പ്രകടനം. വർഷങ്ങൾക്കുശേഷം അയാളും ഞാനും തമ്മിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ലാൽ ജോസ്.

അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന്റെ കഥ തന്നിലേക്ക് വരുന്നത് പൃഥ്വിരാജ് വഴിയാണെന്നാണ് സംവിധായകൻ പറയുന്നത്. ഒരു ദിവസം പൃഥ്വിരാജ് തന്നെ വിളിച്ചു പറഞ്ഞു ' ചേട്ടാ ഞാനൊരു കഥ കേട്ടു. ഈ സിനിമ ചേട്ടൻ സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ ഞാൻ അഭിനയിക്കാം. അല്ലെങ്കിൽ ഞാൻ ഇത് ചെയ്യില്ല'. ന്റെ സംസാരം കേട്ടപ്പോൾ ഏതെങ്കിലും പുതിയ ആൾക്കാരുടെ കഥയായിരിക്കും എന്ന് ആണ് താൻ കരുതിയതെന്നും പിന്നീട് കഥ പറയാൻ വന്നവരെ കണ്ട് താൻ ഞെട്ടി എന്നും ലാൽ  ജോസ് പറയുന്നു.

 പ്രഗൽഭ തിരക്കഥാകൃത്തുക്കളായ കറിയാച്ചൻ, ബോബി& സഞ്ജയ് എന്നിവരായിരുന്നു തന്നെ കാണാൻ വന്നത്. ഇതുകണ്ട് താൻ 'ഇത്രയും പ്രശസ്തരായ എഴുത്തുകാരോട് നീ അങ്ങനെയൊക്കെയാണ് സംസാരിച്ചത്?' എന്ന്  പൃഥ്വിയോട് ചോദിച്ചു. 'അപ്പോൾ ചേട്ടൻ ആ കഥ കേട്ടാൽ ചേട്ടന് ഞാൻ പറഞ്ഞത്  മനസ്സിലാവും എന്ന് അവൻ മറുപടി പറഞ്ഞു, ലാൽ ജോസ് പറയുന്നു.

 അങ്ങനെയാണ് താൻ കഥയിലേക്ക് വന്നതെന്നും എന്നാൽ അന്നവർ പറഞ്ഞ കഥയിൽനിന്നും സിനിമയായി വന്നപ്പോഴേക്കും കുറച്ച് മാറ്റങ്ങൾ വരുത്തിയെന്നും യഥാർത്ഥ കഥയിൽ നായകന് അമ്മയെ  താൻ എന്നും ലാൽ ജോസ് പറയുന്നു. ഇക്കാര്യത്തിൽ കഥാകൃത്തുക്കൾക്ക് തന്നോട് വലിയ വിരോധം ഉണ്ടായിരുന്നുവെന്നും കാമുകിയെ നഷ്ടപ്പെടുന്ന നായകൻ ക്ലീഷേ ആണെന്ന് അവർ അന്ന് അഭിപ്രായപ്പെട്ടു എന്നും ലാൽ ജോസ് പറയുന്നു.

 അതേസമയം പൃഥ്വിരാജ് അന്ന് വലിയ സൈബർ നേരിടുന്ന സമയമായിരുന്നു എന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ വെച്ച് സെന്റിമെന്റ്സ് സീനുകളുള്ള  സിനിമകൾ ചെയ്താൽ അതൊക്കെ കോമഡിയായി മാറും എന്നും  പലരും തന്നോട് വിമർശനമായി പറഞ്ഞിരുന്നു എന്നും പക്ഷേ ആ കഥാപാത്രത്തിന്റെ മനസ്സറിഞ്ഞ് ആണ് പൃഥ്വിരാജ് അഭിനയിച്ചതെന്നും ലാൽ ജോസ് പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow