മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് അദ്ദേഹം സ്വയം വിളിച്ചതാണ്! അവതാരകനോട് അങ്ങനെ പറയുന്നത് താൻ കേട്ടു: ശ്രീനിവാസൻ

Oct 24, 2024 - 17:09
 0  2
മമ്മൂട്ടിയെ മെഗാസ്റ്റാർ എന്ന് അദ്ദേഹം സ്വയം വിളിച്ചതാണ്! അവതാരകനോട് അങ്ങനെ പറയുന്നത് താൻ കേട്ടു: ശ്രീനിവാസൻ

മലയാളികളോട് നിങ്ങളുടെ ഇഷ്ടനടൻ  ആര്എന്ന് ചോദിച്ചാൽ മിക്കവർക്കും രണ്ടേ രണ്ട് നടന്മാരുടെ പേരെ ആദ്യം നാവിൽ വരുള്ളൂ. സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും!! ഇപ്പോഴിതാ മമ്മൂക്കയെ മെഗാസ്റ്റാർ എന്ന് വിളിച്ചത് വേറെ ആരുമല്ല,അദ്ദേഹം  സ്വയം തന്നെയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസൻ.

ഒരാൾ വിളിച്ചാൽ പിന്നെ എല്ലാവരും വിളിച്ചോളും. ഇത്തരത്തിൽ മമ്മൂക്കയെ മെഗാസ്റ്റാർ എന്ന് വിളിച്ചത് താനല്ല. ഒരു ദുബായ് ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. അവതാരകൻ  ഓരോരുത്തരെയായി സ്റ്റേജിലേക്ക് അവതരിപ്പിക്കുമ്പോൾ, തന്നെ 'മെഗാസ്റ്റാർ' എന്ന് വിളിച്ച് അവതരിപ്പിക്കണമെന്ന് മമ്മൂട്ടി അവതാരകനോട് അങ്ങോട്ട്  പറയുകയായിരുന്നു ഇത് താൻ കേട്ടതാണെന്നും തമാശയിൽ പൊതിഞ്ഞ് ശ്രീനിവാസൻ രസകരമായി പറയുന്നു.

മമ്മൂട്ടി സ്വയം മെഗാസ്റ്റാർ എന്ന് വിളിച്ചത് കേട്ടപ്പോൾ തന്റെ പേര് പറയുമ്പോൾ ഊച്ചാളി ശ്രീനിവാസൻ എന്ന് വിളിക്കണമെന്ന് താനും തീരുമാനിച്ചു. തന്നെ അങ്ങനെ അവതരിപ്പിക്കണമെന്ന് അവതാരകനോട് ആവശ്യപ്പെട്ടു പിറ്റേദിവസം മുതൽ എയർപോർട്ടിലും എല്ലാ സ്ഥലത്തും പേര് ഊച്ചാളി ശ്രീനിവാസൻ എന്നാക്കി. അത്രയേ ഉള്ളൂ. താൻ ഇങ്ങനെ വിളിച്ചാൽ ആർക്കെങ്കിലും മാറ്റാൻ പറ്റുമോ എന്നും രസകരമായി ശ്രീനിവാസൻ ചോദിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow