വാപ്പച്ചിയുടെ ആ പടം കണ്ടാൽ എനിക്ക് ഭയഭകര സങ്കടം വരും; അതുപോലൊരു പടം പിന്നെയുണ്ടായിട്ടില്ല: ദുൽഖർ സൽമാൻ
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, മിനുക്കും തോറും മാറ്റുകൂടുന്ന പൊന്ന്. മലയാള സിനിമയിലെ താര രാജാവ് മെഗാസ്റ്റാർ മമ്മൂക്കയെ വിശേഷിപ്പിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ. കാലത്തിനൊത്ത മട്ടും ഭാവവും ഉള്ള മമ്മൂക്ക ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തും സിനിമകൾ നിർമ്മിച്ചും മലയാളത്തിന് തന്നെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്.
പ്രായം തോറ്റു മാറിനിൽക്കുന്ന അദ്ദേഹത്തിന്റെ പ്രതിഭയ്ക്കും കഠിനാധ്വാനത്തിനു മുന്നിൽ പ്രഗൽഭരായ കലാകാരന്മാർ ഉൾപ്പെടെ കയ്യടിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തെയും അദ്ദേഹത്തിന്റെ ഒരു സിനിമയെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സ്വന്തം മകനായ ദുൽഖർ സൽമാൻ തന്നെ. മമ്മൂക്ക അഭിനയിച്ച് അനശ്വരമാക്കിയ ചിത്രം തനിയാവർത്തനത്തെ കുറിച്ചാണ് ദുൽഖർ മനസ്സ് തുറന്നത്. ആ സിനിമ കണ്ടാൽ തനിക്ക് വളരെയധികം സങ്കടം തോന്നുമെന്നും അത്തരം പടം അതിനുമുൻപോ ശേഷമോ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് ദുൽഖർ പറഞ്ഞത്.
മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളത് ഏതെന്ന അവതാരികയുടെ ചോദ്യത്തിന് ഉത്തരമായായിരുന്നു തനിയാവർത്തനത്തെ കുറിച്ച് ദുൽഖർ പരാമർശിച്ചത്. വാപ്പച്ചിയുടെ പടങ്ങളിൽ ഒന്നുമാത്രമായി തിരഞ്ഞെടുക്കുക വളരെ കഷ്ടമാണെന്നും എങ്കിലും തനിയാവർത്തനം എപ്പോൾ കണ്ടാലും തനിക്ക് സങ്കടം വരും എന്നും അത്തരം ഒരു സിനിമ അതിനു മുൻപോ ശേഷമോ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണെന്നുമാണ് ദുൽഖർ പറഞ്ഞത്.
What's Your Reaction?