കല്യാണ പന്തലിൽ കരഞ്ഞ് കീർത്തി, ചിത്രമടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നാനി പറഞ്ഞതിങ്ങനെ, ഭക്ഷണത്തെ കുറിച്ച് തൃഷയും!
സിനിമാ ലോകത്തെ സംബന്ധിച്ച് കല്യാണവാരം തന്നെയായിരുന്നു ഇക്കഴിഞ്ഞ ആഴ്ച. നടൻ കാളിദാസ് ജയറാമും നടൻ രാജേഷ് മാധവും പിന്നാലെ ഇന്നലെ നടി കീർത്തി സുരേഷും ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തന്റെ പങ്കാളിയെ സ്വന്തമാക്കി. തെന്നിന്ത്യൻ നടീനടന്മാരുടെ സാന്നിധ്യം കൊണ്ട് സിനിമ പ്രേമികളും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കിയ കല്യാണം ആയിരുന്നു കൂട്ടത്തിൽ കീർത്തിയുടേത്.
തമിഴ് സിനിമയുടെ ദളപതി വിജയും, തെലുങ്ക് സൂപ്പർസ്റ്റാർ നാനിയും തൃഷയുമെല്ലാം കീർത്തിയുടെ കല്യാണ പന്തലിൽ സന്നിദ്ധനായിരുന്നു. മുണ്ടുടുത്ത് തമിൽ ലുക്കിൽ തന്റെ സഹപ്രവർത്തകയുടെ കല്യാണം കൂടാൻ വന്ന ദളപതി വിജയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ 15 വർഷത്തെ കീർത്തിയുടെ പ്രണയ സാഫല്യത്തിന് സാക്ഷ്യം വഹിച്ച ശേഷം താരങ്ങൾ ഓരോരുത്തരും സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും ഫോട്ടോകളും ആണ് വൈറലാകുന്നത്.
നവദമ്പതികൾക്ക് ആശംസകൾ ഏകി നടി തൃഷ കൃഷ്ണൻ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവുമാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കീർത്തിക്കും പ്രതിശുത വരൻ ആന്റണിക്കും ആശംസകൾ നേർന്ന തൃഷ ഭക്ഷണത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നത്. ഇലയിൽ വിളമ്പിയ ഭക്ഷണത്തിന്റെ ചിത്രവും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ആന്റണി കീർത്തി വിവാഹത്തിലെ മാന്ത്രിക നിമിഷത്തെയാണ് നാനി പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കീർത്തി ആനന്ദത്താൽ കരയുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെയാണ് നാനി കുറിച്ചത്. 'ഈ മാന്ത്രിക നിമിഷത്തിന് ഞാൻ സാക്ഷിയായിരുന്നു. ഈ പെൺകുട്ടി ഈ വികാരം സ്വപ്നം എന്നാണ് നാനി കുറിച്ചത്. അതേസമയം ഇതേ ഫോട്ടോ പങ്കുവെച്ച് സാമന്തയും ആശംസകൾ .ഈ ഒരു ചിത്രം എന്റെ ഹൃദയത്തില്‍ തട്ടി എന്നാണ് സാമന്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. അതേസമയം കല്യാണി പ്രിയദർശൻ, മഞ്ജുവാര്യർ, ടോവിനോ തോമസ്, രശ്മിക മന്ദാന, അതിഥി റാവു, മീരാ ജാസ്മിൻ, അഹാന കൃഷ്ണ തുടങ്ങി ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളും കീർത്തിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
What's Your Reaction?