ആ നടിയെ തന്റെ നായികയാക്കിയതിൽ മമ്മൂക്ക പിണങ്ങി! പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഹാപ്പിയായിരുന്നില്ലെന്ന് ലാൽ ജോസ്
മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ ലാൽ ജോസിന്റെ കന്നി സംവിധാന ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂക്കയെ പ്രധാന കഥാമാത്രമാക്കി നിർമ്മിച്ച ചിത്രത്തിൽ ദിവ്യ ഉണ്ണിയായിരുന്നു നടന്റെ നായിക. ഇരുവരെയും കൂടാതെ ബിജുമേനോൻ ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് മമ്മൂക്കയുമായി ഉണ്ടായ പിണക്കത്തെ കുറിച്ചും പിന്നിലെ കാരണങ്ങളെക്കുറിച്ചും ലാൽ ജോസ് തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.
തന്റെ നായികയായി ദിവ്യ ഉണ്ണിയെ തീരുമാനിച്ചതാണ് മമ്മൂക്കയെ പിണക്കിയത്. കാരണം തന്റെ മകളോടൊപ്പം ദിവ്യ ഉണ്ണി കോളേജിൽ പഠിച്ചിട്ടുണ്ടെന്ന് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു. തന്റെ മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം അഭിനയിക്കുന്നത് താല്പര്യമില്ലാതിരുന്ന മമ്മൂക്ക ദിവ്യ ഉണ്ണിക്ക് പകരം തമിഴിലെ അക്കാലത്തെ പ്രശസ്ത നടിയായ റോജയെ സജസ്റ്റ് ചെയ്തിരുന്നു.
തന്റെ മകളുടെ പ്രായമുള്ള ദിവ്യ നായികയായി വരുന്നത് പ്രേക്ഷകർ അംഗീകരിക്കുമോ എന്നായിരുന്നു മമ്മൂക്കയുടെ ടെൻഷൻ മുഴുവൻ. എന്നാൽ സിനിമയിൽ മമ്മൂക്കയും ദിവ്യ ഉണ്ണിയും തമ്മിൽ അങ്ങനെ ഒരു ലൗ സീൻ ഒന്നും ഉണ്ടായിരുന്നില്ല എന്നും പറയാതെ മനസ്സിൽ സൂക്ഷിച്ചു വെച്ച ഒരു ഇഷ്ടം മാത്രമാണ് നായിക നായകനോട് ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ പ്രായ വ്യത്യാസം ഒരു പ്രശ്നമാവില്ലെന്ന് തനിക്കുറപ്പുണ്ടായിരുന്നു എന്നും സംവിധായകൻ പറയുന്നു. താനിക്കാര്യം പലകുറി മമ്മൂക്കയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും നായികയുടെ കാര്യത്തിൽ അപ്പോഴും മമ്മൂക്ക ഹാപ്പിയായിരുന്നില്ല എന്നും ലാൽജോസ് തുറന്നു പറയുന്നു
What's Your Reaction?