കുടുംബത്തെ കുറിച്ച് വാചാലനായി ആ നടൻ; വേദിയിൽ കരയാതെ പിടിച്ചിരുന്ന് സാമന്ത, ഹൃദയഭേദകമെന്ന് ആരാധകർ
പുതിയ വെബ് സീരിസിന്റെ പ്രൊമോഷൻ പരിപാടിക്കിടെ പൊതുവേദിയിൽ വികാരാധീനയായി നടി സാമന്ത റൂത്ത് പ്രഭു. ബോളിവുഡ് താരം വരുൺ ധവാനൊപ്പം പങ്കെടുത്ത പരിപാടിയിലാണ് നടി കരച്ചിലിന്റെ വക്കോളമെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സിറ്റാഡെൽ ഹണി ബണ്ണി എന്ന വെബ്സീരിസുമായി ബന്ധപ്പെട്ട പ്രാെമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം.
വരുൺ ധവാന്റെ പരാമർശമാണ് താരത്തെ വികാരാധീനയാക്കിയത്. ഞാനും നടാഷയും ഞങ്ങളുടെ കുടുംബം തുടങ്ങാൻ ആഗ്രഹിച്ചത് പ്രധാന കാലഘട്ടമായിരുന്നു. എനിക്കായി ഒരു കുടുംബം എന്ന് ഞാൻ കൊതിച്ചിരുന്നു. ബണ്ണി എന്ന കഥാപാത്രവുമായി ഇഴുകിചേരാനായതിന് പിന്നിലും കുടുംബമെന്ന കാരണമാണ്. —വരുൺ ധവാൻ പറഞ്ഞു.
ഇതു കേട്ടതിന് പിന്നാലെയാണ് സാമന്ത വേദിയിൽ വികാരാധീനയായത്. താരം കരച്ചിലടക്കാൻ പാടുപെടുന്നവെന്ന കാര്യം ആരാധകരാണ് ചൂണ്ടിക്കാട്ടിയത്. പരാമർശം കേട്ടതിന് പിന്നാലെയുള്ള നടിയുടെ വികാര വിക്ഷോഭങ്ങൾ ദൃശ്യങ്ങളിൽ കണ്ടു. ഹൃദയഭേദകമെന്നാണ് അവർ അതിന് വിശേഷിപ്പിച്ചത്. നടിയുടെ കുഞ്ഞിനായും ഒരു കുടുംബത്തിനായും ആഗ്രഹിച്ചിരിക്കെയാണ് വിവാഹമോചനം നടന്നതെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.
What's Your Reaction?