ഒരിക്കല്‍ ടെറസില്‍ നിന്ന് ചാടി ചാകാന്‍ പോലും അവന്‍ ചിന്തിച്ചു; കൂട്ടുകാരന്റെ വാക്കുകൾ കേട്ട് വിങ്ങിപൊട്ടി ഉണ്ണി മുകുന്ദൻ
മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ച ഒരു വർഷമായിരുന്നു 2024. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്, ആടുജീവിതം, ആവേശം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ സംഭവിച്ച വർഷവും ഭാഷ അതിർവരമ്പുകൾക്കപ്പുറം മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിൽ തന്നെ ഏറ്റെടുത്ത വർഷം കൂടിയായിരുന്നു ഇത്. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ വിജയങ്ങളോട് ചേർത്തുവയ്ക്കാൻ ഉറപ്പായും കഴിയുന്ന സിനിമ എന്ന പ്രവചനത്തോടെ മുന്നേറുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ.
ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ കലക്ഷൻ വൻ പ്രേക്ഷക പ്രതികരണത്തോടൊപ്പം തന്നെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഈ അവസരത്തിൽ ചിത്രത്തെയും നടനെയും അഭിനന്ദിച്ചു പ്രമുഖ സംവിധായകരടക്കമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. ഉണ്ണി മുകുന്ദൻ തന്റെ കഴിവിലൂടെയും അധ്വാനത്തിലൂടെയും ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയാണ് എന്നും ഒരു കാരണവും ഇല്ലെങ്കിൽ പോലും പലപ്പോഴായി താരം നേരിട്ട വിദ്വേഷ പ്രചരണങ്ങൾക്കും പലതരം അധിക്ഷേപങ്ങൾക്കുമുള്ള റിവാഡ് കൂടിയാണ് മാർക്കോയുടെ വിജയം എന്നും പലരും പറയുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ വന്ന വഴിയെക്കുറിച്ചും കരിയറിന്റെ തുടക്കകാലഘട്ടത്തിൽ താരം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് മുൻപ് ഒരു ചാനൽ പരിപാടിയിൽ നടന്റെ സുഹൃത്ത് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഉണ്ണി മുകുന്ദന്റെ ജീവിതകഥ വളരെ സ്പെഷ്യൽ ആണെന്നും ഒരു സിനിമയാക്കാനുള്ളത് ഉണ്ടെന്നും ആണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സുഹൃത്ത് പരിപാടിയിൽ പ്രേക്ഷകരോടായി പറയുന്നത്. ജോലി ഉപേക്ഷിച്ച് സ്വന്തം കരിയറിനായി നിൽക്കുന്ന സമയത്ത് താൻ ഉണ്ണിയുടെ കൂടെ ഉണ്ടായിരുന്നു എന്നും ഇത് വളരെ കഷ്ടപ്പാട് നിറഞ്ഞ ഒരു സമയമായിരുന്നു എന്നും വ്യക്തമാക്കിയ സുഹൃത്ത് ഒരു സമയത്ത് ഉണ്ണി മുകുന്ദൻ കെട്ടിടത്തിൽ നിന്നും താഴെ ചാടി മരിച്ചാലോ എന്നു വരെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇത്രയധികം പ്രതിസന്ധികൾ താണ്ടി എങ്ങനെയാണ് ഇന്നു കാണുന്ന വിജയത്തിലേക്ക് ഉണ്ണി എത്തിയതെന്നും സുഹൃത്ത് വേദിയിലിരിക്കുന്ന ഉണ്ണി മുകുന്ദനോടായി ചോദിക്കുന്നുണ്ട്.
സുഹൃത്തിന്റെ ചോദ്യത്തിനും പഴയ ഓർമ്മകളിലേക്കുള്ള പോക്കിനും പിന്നാലെ ഉണ്ണി അസ്വസ്ഥൻ ആവുകയായിരുന്നു. വികാരഭരിതനായ ഉണ്ണി പിന്നാലെ ഷോ അധികൃതരോട് വെള്ളത്തിനും ചോദിക്കുന്നുണ്ട്. താരത്തിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
താൻ ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് വേണ്ടി എറണാകുളത്തേക്ക് താമസിച്ച സമയത്താണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സുഹൃത്തിനെ പരിചയപ്പെട്ടത് എന്നു പറഞ്ഞു തുടങ്ങിയ ഉണ്ണി തന്റെ കരിയറിലെ മോശം സമയത്തെക്കുറിച്ച് പറയുകയായിരുന്നു. ഏകദേശം 9 മാസത്തോളം യാതൊരുവിധ ജോലിയുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം ഫ്ലാറ്റിൽ കഴിയുകയായിരുന്നുവെന്നും ഈ സമയത്ത് വളരെയധികം മര്യാദയോടെ തന്റെ സുഹൃത്തുക്കൾ തന്നോട് പെരുമാറിയെന്നും ഫുഡ്, ഡ്രസ്സ്,താമസം തുടങ്ങിയ സൗകര്യങ്ങൾ തന്നെ അവർ പിന്തുണച്ചെന്നും ഉണ്ണി നന്ദിയോടെ ഓർക്കുന്നു.
What's Your Reaction?