ഇനി രണ്ട് ദിനം മാത്രം, ബറോസ് 25ന് തിയറ്ററുകളിൽ; ആവേശത്തിൽ മോഹൻലാൽ ആരാധകർ

Dec 23, 2024 - 16:17
 0  1
ഇനി രണ്ട് ദിനം മാത്രം, ബറോസ് 25ന് തിയറ്ററുകളിൽ; ആവേശത്തിൽ മോഹൻലാൽ ആരാധകർ

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ബറോസ് റിലീസ് ചെയ്യാൻ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം. ക്രിസ്മസ് റിലീസായ ഡിസംബർ 25നാകും ബറോസ് തിയറ്ററിൽ എത്തുക. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് ആരാധകർ. നിലവിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി തുടരുകയാണ് മോഹൻലാൽ. 

കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ വൂഡൂവിനെ മോഹൻലാൽ പരിചയപ്പെടുത്തിയിരുന്നു. ബറോസെന്ന സിനിമയിലെ പ്രധാന നടനെന്നായിരുന്നു ഈ അനിമേഷൻ കഥാപാത്രത്തെ മോഹൻലാൽ വിശേഷിപ്പിച്ചത്. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ ബറോസ് എന്ന ചിത്രത്തിന്റെ സംവിധാനത്തിലേക്ക് എത്തിയത്. മുണ്ടും മടക്കിക്കുത്തി,മാസ് ഡയലോ​ഗുകളുമായി നിറഞ്ഞാടിയ മോ​ഹൻലാൽ സംവിധായകനാകുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികളിപ്പോൾ. 

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ബറോസ്.2021 മാര്‍ച്ച് 24 ന് ആയിരുന്നു ഒഫിഷ്യല്‍ ലോഞ്ച്. പിന്നാലെ 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതും മാറ്റുകയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow