അഭിമുഖത്തിലെ ഡിവോഴ്‌സിനെ കുറിച്ചുള്ള ചോദ്യം ആരാധകന് പിടിച്ചില്ല; അതേ പറ്റി സംസാരിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്ന് മറുപടിയുമായി വിജയ് യേശുദാസ്
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2007–ലായിരുന്നു ഗായകൻ വിജയ് യേശുദാസിന്റെയും ദർശനയുടെയും വിവാഹം. 17 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹബന്ധം അവസാനിപ്പിക്കാന്‍ കാരണമായ സാഹചര്യത്തെക്കുറിച്ച് ഈയടുത്ത് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ എത്തിയ ഒരു ആരാധകന്റെ കമന്റിന് വിജയ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
വിജയ് യേശുദാസിന്റെ ഡിവോഴ്‌സിനെക്കുറിച്ച് അഭിമുഖത്തിൽ അത്രയധികം ചോദ്യങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. അദ്ദേഹം അതിനേക്കാൾ കഴിവുകൾ കൊണ്ട് മുകളിലാണ് എന്നാണ് ആരാധകന്റെ കമന്റ്. ഇതിന് ഡിവോഴ്‌സിനെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നും ആ അഭിമുഖം തന്റെ കരിയറിനെപോലെതന്നെ വ്യക്തി ജീവിതവുമായും ബന്ധപ്പെട്ടുള്ളതാണെന്നും വിജയ് പറഞ്ഞു. 'ഞങ്ങളെല്ലാം കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോകുന്നത്, നിങ്ങൾ എന്റെ സംഗീതത്തെ ആസ്വദിക്കുന്നതിൽ സന്തോഷമുണ്ട്' എന്നാണ് കമന്റിന് മറുപടിയുമായി വിജയ് യേശുദാസിന്റെ മറുപടി. ആരാധകനും വിജയ് യും തമ്മിലുള്ള സംഭാഷണത്തിന്റെ സ്ക്രീന്ഷോട്ട് പങ്കുവെച്ചുകൊണ്ട് അഭിമുഖത്തിന്റെ അവതാരിക ധന്യ വർമ്മ വിജയ്ക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
വിജയ് യേശുദാസിന്റെ ഡിവോഴ്‌സിനെ മാതാപിതാക്കൾ എങ്ങനെ സ്വീകരിച്ചു എന്ന ധന്യയുടെ ചോദ്യത്തിനുള്ള വിജയ് യുടെ മറുപടിയാണ് ശ്രദ്ധിക്കപ്പെട്ടത്.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നല്ല ബന്ധത്തിലാണ് പിരിഞ്ഞത്. എന്നിരുന്നാലും, ഇത് എൻ്റെ മാതാപിതാക്കൾ മനസ്സിലാക്കി അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അവർക്ക് ഇത് വേദനാജനകമായ സാഹചര്യമാണ്. എനിക്ക് മറച്ചുവെക്കാൻ കഴിയില്ല. എന്നാൽ ഇത് പറഞ്ഞ് എൻ്റെ മാതാപിതാക്കളെ വേദനിപ്പിക്കരുതെന്ന് ഞാൻ തീരുമാനിച്ചു. ഞങ്ങളുടെ മക്കൾക്ക്, പ്രത്യേകിച്ച് ഞങ്ങളുടെ മകൾക്ക് ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കാനുള്ള പ്രായമുണ്ട്. എൻ്റെ മകൾക്ക് പക്വതയുണ്ട്. അവൾ 2 പേരെയും പിന്തുണയ്ക്കുന്നു. മകനും കാര്യങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു'വെന്നാണ് വിജയ് അഭിമുഖത്തിൽ പറയുന്നത്.
What's Your Reaction?