ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയ സിനിമയായിട്ടും തിരിച്ച് വരുമ്പോൾ കയ്യിലുണ്ടായിരുന്നത് ഒരുചാക്ക് അരി, മറക്കാത്ത അനുഭവം പറഞ്ഞ് സലിം കുമാർ
സലിം കുമാർ ആദ്യമായി മുഴുനീള വേഷം അവതരിപ്പിച്ച ചിത്രമാണ് തെങ്കാശി പട്ടണം. ആദ്യം ചെറിയ ഒരു വേഷത്തിലേക്കാണ് സലിം കുമാറിനെ വിളിക്കുന്നത്. എന്നാൽ കുതിരവണ്ടിക്കാരനായി അഭിനയിക്കേണ്ടിയിരുന്ന ഇന്ദ്രൻസ് മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോൾ ചിത്രത്തിൽ നിന്നു പിന്മാറി. അതോടെ ഇന്ദ്രൻസിന്റെ ആ വേഷവും കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം വിളക്കി ചേർത്ത്, ആ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സലീം കുമാർ തെങ്കാശിക്കാലം വീണ്ടും ഓർത്തെടുത്തത്.
” സുരേഷ് ഗോപി ചിത്രം സത്യമേവ ജയതേയിലെ അഭിനയം കണ്ടാണ് തെങ്കാശിപ്പട്ടണത്തിലേയ്‌ക്കുള്ള വിളി വന്നത്. ലാൽ ക്രിയേഷന്റെ എല്ലാം പടങ്ങളും ഒരു എക്സ്കഷൻ മൂഡുള്ളവയാണ്. കല്യാണരാമനായാലും തൊമ്മനും മക്കളായും എല്ലാം അങ്ങനെ തന്നെയാണ്. വൈഫിനെയും മക്കളേയും ഷൂട്ടിന് കൊണ്ടു പോകുന്നതും ഇവരുടെ ലൊക്കേഷനിൽ മാത്രമാണ്. ഷൂട്ടിംഗിനെക്കാൾ പുറത്ത് നടക്കുന്ന കാര്യങ്ങൾക്കാണ് ഞങ്ങൾ പ്രാധാന്യം നൽകിയിരുന്നത്. ചീട്ട് കളിയുടെ ഇടയിൽ ഷൂട്ട് ചെയ്ത സിനിമയാണ് തെങ്കാശിപ്പട്ടണം.
അന്നുവരെ കിട്ടിയതിൽ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയ സിനിമയായിരുന്നു അത്. പക്ഷെ എനിക്ക് കിട്ടിയ കാശ് മുഴുവൻ ഞാൻ ചീട്ട് കളിച്ച് തീർത്തു. എനിക്കാണെങ്കിൽ കളിക്കാനും അറിയില്ല. വീട്ടിലെത്തിയാൽ കഞ്ഞികുടിക്കണമല്ലോ, അതുകൊണ്ട് അവസാനം തിരിച്ച് വരുമ്പോൾ പൊള്ളാച്ചിയിൽ നിന്ന് ഒരുചാക്ക് അരി വാങ്ങിയാണ് വന്നത്, സലീം കുമാർ പറഞ്ഞു.
What's Your Reaction?