'ക്യാമറ ഓണാക്കി കുഞ്ഞിനെ കൊണ്ട് പലതും പറയിപ്പിച്ചിട്ട് ഓസ്കാർ അഭിനയമോ?'; ചുട്ട മറുപടി നൽകി അഭിരാമി
നടൻ ബാലയ്ക്കെതിരായ മകൾ അവന്തികയുടെ ഗുരുതര ആരോപണങ്ങളും പിന്നാലെ വന്ന ബാലയുടെ പ്രതികരണത്തെ തുടർന്ന് മകൾ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. മകളുടെ വീഡിയോയ്ക്കുള്ള പ്രതികരണമായി വൈകാരികമായി ചെയ്ത ബാലയുടെ വീഡിയോ വലിയൊരു വിഭാഗം ഏറ്റെടുക്കുകയും വൈകാതെ മുൻ ഭാര്യ അമൃതയ്ക്കും ബാലയുടെ മകൾ അവന്തികയ്ക്കും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇപ്പോളിതാ ആളുകൾ പലരും കാര്യങ്ങൾ അറിയാതെയാണ് സംസാരിക്കുകന്നതെന്നും ചേച്ചിക്കും തന്റെ കുടുംബത്തിനും എതിരായ ഈ സാമൂഹ്യ മാധ്യമ അക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സുരേഷ്.
‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ’, അഭിരാമി കുറിച്ചു.
18 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെക്കുറിച്ച് മിണ്ടാതിരിക്കണോ?, സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങൾ ബഹുമാനിക്കുമോ? എന്ന് അഭിരാമി ചോദിക്കുന്നു. ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര് കാണിക്കുന്ന, പ്രഫഷന് തന്നെ അഭിനയം ആയവരെ അല്ല എന്നും അഭിരാമി പറഞ്ഞു.
അതേ സമയം മകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങൾക്കാണ് അമൃത കുടുംബവും സാക്ഷ്യം വഹിക്കുന്നത്. 'കണ്ടാലറിയില്ലേ അമ്മയും അനിയത്തിയും കൂടി കുട്ടിയെ കൊണ്ട് പറയിപ്പിക്കുന്നതാണെന്ന്', 'ക്യാമറ ഓണാക്കി കുഞ്ഞിനെ കൊണ്ട് പലതും പറയിപ്പിച്ചിട്ട് ഓസ്കാർ അഭിനയമോ?' തുടങ്ങി നിരവധി നെഗറ്റീവ് ആണ് കുടുംബത്തെ തേടിയെത്തിയിരിക്കുന്നത്.
What's Your Reaction?