അഭിഷേകിന് മകളോട് ഒരു സ്നേഹവുമില്ലേ? ആരാധ്യയുടെ പിറന്നാൾ ബഹിഷ്കരിച്ച് ബച്ചൻ കുടുംബം

Nov 21, 2024 - 16:24
 0  1
അഭിഷേകിന് മകളോട് ഒരു സ്നേഹവുമില്ലേ? ആരാധ്യയുടെ പിറന്നാൾ ബഹിഷ്കരിച്ച്  ബച്ചൻ കുടുംബം

കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ആഘോഷിക്കുന്ന ഒരു കാര്യമാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ. ഇതിനോട് ബച്ചൻ കുടുംബമോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. ഈ റിപ്പോർട്ടുകൾക്കിടയിൽ, അഭിഷേക് ബച്ചന് നടി നിമ്രത് കൗറുമായി ബന്ധമുണ്ടെന്ന തരത്തിലും  വാര്‍ത്തകള്‍ വന്നു. ഇതിലും പരസ്യ പ്രതികരണങ്ങളൊന്നും ഒരു ഭാഗത്ത് നിന്നും വന്നിട്ടില്ല.

മുൻപ് അംബാനി കുടുംബത്തിലെ കല്യാണത്തിനും മുഴുവൻ ബച്ചൻ കുടുംബവും ഒന്നിച്ചു വന്നപ്പോൾ ഐശ്വര്യയും മകൾ ആരാധ്യയും മാത്രം തനിച്ചെത്തിയിരുന്നു. അപ്പോഴേ  ബച്ചൻ കുടുംബത്തിലെ ഐശ്വര്യയുടെ ഒറ്റപ്പെടൽ ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ മകൾ ആരാധ്യ ബച്ചന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് . ആരാധ്യയ്‌ക്ക് ഇപ്പോൾ 13 വയസ്സായി.ഈ ജന്മദിനം ഗംഭീരമായാണ് ഐശ്വര്യ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഈ ഫോട്ടോയോട് പലതരത്തിലാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. ലളിതമായ വസ്ത്രധാരണമാണ് ഇതിൽ ആരാധ്യയുടേത് .ഐശ്വര്യ റായിയുടെ അച്ഛൻ കൃഷ്ണരാജ് റായിയുടെ ഫോട്ടോയ്‌ക്ക് മുന്നിൽ ആരാധ്യ പ്രാർത്ഥിക്കുന്ന ചിത്രങ്ങളുമുണ്ട്.

വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഐശ്വര്യയുടെ അമ്മയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു . എന്നാൽ ഈ ചിത്രങ്ങളിലൊന്നും ബച്ചൻ കുടുംബം എവിടെയും ഇല്ല.അഭിഷേക് ബച്ചനോ അമിതാഭോ ഫോട്ടോയിലില്ല. അഭിഷേകിന് മകളോട് ഒരു സ്നേഹവുമില്ലേയെന്നും ,എത്ര തിരക്കാണെങ്കിലും മകളുടെ ജന്മദിനത്തിൽ ഒപ്പമുണ്ടാകേണ്ടതല്ലേയെന്നുമാണ് കമന്റുകൾ. 

What's Your Reaction?

like

dislike

love

funny

angry

sad

wow