'നിറ'ത്തിന്റെ ഓഡീഷന് ആ ബോളിവുഡ് നടിയും എത്തിയിരുന്നു! അന്നവരുടെ കുഴപ്പമിതായിരുന്നു, തുറന്ന് പറഞ്ഞ് കമൽ

Oct 27, 2024 - 15:16
 0  17
'നിറ'ത്തിന്റെ ഓഡീഷന് ആ ബോളിവുഡ് നടിയും എത്തിയിരുന്നു! അന്നവരുടെ കുഴപ്പമിതായിരുന്നു, തുറന്ന് പറഞ്ഞ് കമൽ


കമൽ സംവിധാനം ചെയ്ത 1999ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘നിറം’, . ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. കുഞ്ചാക്കോ ബോബനും ശാലിനിയും ജോടികളായി എത്തിയ ചിത്രമാണിത് . എന്നാൽ ചിത്രത്തിൽ നായികയാകാൻ ഓഡിഷനില്‍ പങ്കെടുക്കാൻ എത്തിയ ഒരു പെണ്‍കുട്ടിയെ ഒഴിവാക്കിയതും , അവർ പിന്നീട് സൂപ്പര്‍ താരമായി മാറിയ കഥയുമാണ് സംവിധായകന്‍ കമല്‍ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

‘ നിറം സിനിമയിൽ നായികയെ തേടിയുള്ള ഓഡിഷന് വന്നതില്‍ ഒരു കുട്ടി പിന്നീട് കമല്‍ ഹാസന്റെയും ആമിര്‍ ഖാന്റെയും ഒക്കെ നായികയായി വലിയ താരമായി. അസിന്‍ തോട്ടുങ്കല്‍. ഓഡിഷന്‍ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം. ക്ലോസപ്പ് ഷോട്ടുകളെ അത് ബാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് അസിനെ ഒഴിവാക്കിയത്.

പിന്നീടൊരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടപ്പോള്‍ അസിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അപ്പോഴേക്കും അവര്‍ ബോളിവുഡിലെ തിരക്കുള്ള നടിയായി കഴിഞ്ഞിരുന്നു. ആ ന്യൂനത മനസിലായതായും പിന്നീട് പങ്കെടുത്ത ഓഡിഷനുകളില്‍ അതു പരിഹരിക്കാന്‍ കഴിഞ്ഞതായും അസിന്‍ പറഞ്ഞു” എന്നാണ് കമല്‍ പറയുന്നത്. അതേസമയം, ശാലിനി ആദ്യം സിനിമ വേണ്ടെന്നു വെച്ചതായും , പിന്നീടാണ് ഒക്കെ പറഞ്ഞതെന്നും കമല്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow