നിങ്ങൾ തമ്മിൽ ലവ് ആണോ? അഹാനയോടും നിമിഷിനോടും ആരാധകർ
മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. സിനിമാ നടികൂടിയായ അഹാന ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനും തന്റെ അടുത്ത സുഹൃത്തുമായ നിമിഷ് രവിക്ക് ജന്മദിനാശംസകളുമായി അഹാനയെത്തിയതാണ് സംശയത്തോടെ സോഷ്യൽ മീഡിയ നോക്കി കാണുന്നത്.
” നിനക്ക് 30 വയസ്സയോ ആയോ. നിനക്ക് 21 വയസ്സുള്ളപ്പോൾ നമ്മൾ തിരുവനന്തപുരത്ത് കറങ്ങിനടന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഒരുപണിയും ഇല്ലാതെ, എന്നാൽ ഏറെ പ്രതീക്ഷയോടെയായിരുന്നു അന്ന് നടന്നത്. എല്ലാവരും സ്വപ്നം കണ്ടിടത്ത് നീ ഇന്ന് എത്തിയിരിക്കുന്നു. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്. നിന്റെ കഴിവ്, അഭിനിവേശം, അചഞ്ചലമായ കഠിനാധ്വാനം, നിന്റെ മനോഹരമായ ഹൃദയം എന്നി ഇതും ഇതിലേറെയും അർഹിക്കുന്നു. എന്റെ പ്രിയപ്പെട്ട കേക്കിൻ കഷ്ണത്തിന് ഏറ്റവും നല്ല ജന്മദിനാശംസകൾ, എന്നാണ് അഹാന കുറിച്ചത്. പോസ്റ്റിന് മറുപടിയായി നിമിഷ് കമന്റ് ചെയ്തിട്ടുമുണ്ട്. നന്ദി കുട്ടി, ഒന്നിച്ച് മുന്നോട്ട് പോകാമെന്നാണ് നിമിഷിന്റെ കമന്റ്.
മുൻപും പലതവണ ഇരുവരുടെയും സൗഹൃദം പ്രണയമാണോ എന്ന് ആരാധകർ ചോദിക്കുമായിരുന്നു. ഇപ്പോഴിതാ സൂപ്പർ ജോഡി എന്ന തരത്തിൽ ഇരുവരും പ്രണയത്തിൽ ആണെന്ന ഇരുവരും തരത്തിലാണ് ആരാധകരുടെ കമെന്റുകൾ.
What's Your Reaction?