റീൽ ചെയ്യുന്നത് തെറ്റാണോ? ലക്ഷ്മി എല്ലാ മാസവും ഒരുതുക തരുന്നുണ്ട്, സുധിച്ചേട്ടൻ ഉള്ളപ്പോഴും സഹായിച്ചിട്ടുണ്ട്: കൊല്ലം സുധിയുടെ ഭാര്യ

Oct 7, 2024 - 16:08
 0  3
റീൽ ചെയ്യുന്നത് തെറ്റാണോ? ലക്ഷ്മി എല്ലാ മാസവും ഒരുതുക തരുന്നുണ്ട്, സുധിച്ചേട്ടൻ ഉള്ളപ്പോഴും സഹായിച്ചിട്ടുണ്ട്:  കൊല്ലം സുധിയുടെ ഭാര്യ

തനിക്കെതിരെ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. തന്റെ ഭർത്താവ് സുധി ആഗ്രഹിച്ചത് പോലെ അദ്ദേഹത്തിന് ഇഷ്ടമുള്ളത് പോലെയാണ് താൻ ഇപ്പോൾ ജീവിക്കുന്നത് എന്നും എന്നാൽ വിധവ ഇങ്ങനെയാകണം, ഇങ്ങനെ നടക്കരുത് എന്നൊക്കെ ഇക്കാലത്തും ഉണ്ടെന്നും അതുകൊണ്ടുതന്നെ താനെന്തോ  കുറ്റം ചെയ്തത് പോലെയാണ് പലരും തന്നെ വേട്ടയാടുന്നതെന്നും പറയുന്നു.

ഭർത്താവ് മരിച്ച ശേഷം ആചരിക്കുന്ന സതി എന്ന അനുഷ്ഠാനം കാലങ്ങൾക്ക് മുൻപേ നിർത്തിയതാണെന്നും എന്നാലും ഇക്കാലത്തും താനെന്തോ  വലിയ കുറ്റം ചെയ്തെന്ന നിലയിൽ  വേട്ടയാടപ്പെടുകയാണെന്നും  രേണു പറയുന്നു. താൻ റീൽ ചെയ്യാൻ പാടില്ല, റീൽ  ചെയ്താൽ വലിയൊരു കുറ്റം ആയിട്ടാണ് പലരും കാണുന്നത്. താൻ മാന്യമായ  വേഷം ഇട്ടാണ് വീഡിയോകൾ ചെയ്യാറുള്ളതെന്നും എന്നാൽ പോലും തനിക്ക് എപ്പോഴും കുറ്റം കേൾക്കാനാണ് നേരം എന്നും, റീൽ ചെയ്യുന്നത് ഒരു തെറ്റാണോ എന്നും രേണു ചോദിക്കുന്നു. അതേസമയം മുൻപ് ഒക്കെ ഇത്തരം കുറ്റപ്പെടുത്തലുകളും നെഗറ്റീവ് കമന്റുകളും കാണുമ്പോൾ വിഷമിച്ചിരുന്നുവെന്നും ഇപ്പോൾ എല്ലാം കൂളായി എടുക്കുകയാണ് വിമർശനങ്ങൾ ശ്രദ്ധിക്കാറില്ലെന്നും രേണു പറയുന്നു.

 സുധിയുടെ അടുത്ത സുഹൃത്തായിരുന്നു അവതാരിക ലക്ഷ്മി നക്ഷത്രയെ കുറിച്ചും രേണു പറയുന്നുണ്ട്. കൊല്ലം സുധി ജീവിച്ചിരുന്ന സമയത്തും നക്ഷത്ര  കുടുംബത്തിനും സഹായമായി എത്തിയിരുന്നു എന്നും അന്തരിച്ച ശേഷവും എല്ലാ മാസവും കൃത്യമായി ഒരു തുക താരം തനിക്കും കുട്ടികൾക്കും ആയി നൽകാറുണ്ട് എന്നും രേണു പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow