അമിതാഭ് ബച്ചൻ ജോലിക്കാരുടെ കയ്യിൽ നിന്നുവരെ കടം വാങ്ങി; ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥ വേറെയും, തുറന്ന് പറഞ്ഞ് അഭിഷേക്

Oct 29, 2024 - 14:23
 0  6
അമിതാഭ് ബച്ചൻ ജോലിക്കാരുടെ കയ്യിൽ നിന്നുവരെ കടം വാങ്ങി; ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥ വേറെയും, തുറന്ന് പറഞ്ഞ് അഭിഷേക്

കരിയറിന്റെ തുടക്കത്തിൽ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് നേരിട്ട തിരിച്ചടികൾ മൂലം പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടൻ അഭിഷേക് ബച്ചൻ. ഒരു ഘട്ടത്തിൽ അമിതാഭ് ബച്ചൻ കോർപറേഷൻ ലിമിറ്റഡ് (എബിസിഎൽ) പാപ്പരായപ്പോൾ അദ്ദേഹത്തിന് കാര്യമായ തിരിച്ചടി നേരിട്ടു. ഈ കാരണത്താൽ അദ്ദേഹത്തിന് 90 കോടി രൂപയുടെ കടബാധ്യതയുണ്ടായി. ആ സമയം വിദേശത്തായിരുന്ന താന്‍ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നുവെന്നും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ പോലും പിതാവ് ബുദ്ധിമുട്ടിയിരുന്നുവെന്നും അഭിഷേക് ബച്ചൻ പറഞ്ഞു. യുട്യൂബറായ രണ്‍വീര്‍ അലഹ്ബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഞാൻ ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുകയായിരുന്നു. ആ സമയം പിതാവ് സാമ്പത്തികമായി മോശം അവസ്ഥയിലൂടെ പോകുന്നത് മൂലം പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിതാവ് ഒരുനേരത്തെ ഭക്ഷണത്തിന് എന്ത് വഴി കണ്ടെത്തുമെന്ന് അറിയാതെ കഷ്ടപ്പെടുമ്പോൾ എനിക്ക് എങ്ങനെ ബോസ്റ്റണിൽ പഠനം തുടരാൻ കഴിയും. വീട്ടിലെ അവസ്ഥ തീർത്തും മോശമായിരുന്നു. അക്കാര്യം പിതാവ് തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. സ്റ്റാഫിന്റെ കൈയില്‍നിന്ന് വരെ പണം കടം വാങ്ങിയാണ് അന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്,' അഭിഷേക് ബച്ചൻ പറഞ്ഞു.

ആ സമയം പിതാവിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് തനിക്ക് തോന്നിയെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു. 'ഞാൻ പിതാവിനെ വിളിച്ച് പഠനം നിർത്തി നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. അദ്ദേഹത്തെ പറ്റാവുന്നത് പോലെ സഹായിക്കാമെന്ന് കരുതി. ഒന്നുമില്ലെങ്കിൽ നിങ്ങളുടെ മകനെങ്കിലും അരികിലുണ്ടല്ലോ എന്ന് അദ്ദേഹത്തിന് ആശ്വസിക്കാനെങ്കിലും കഴിയുമല്ലോ എന്നായിരുന്നു ചിന്ത,' അഭിഷേക് ബച്ചൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow