പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയപ്പോൾ ആലിയ ചോദിച്ച വല്ലാത്തൊരു ചോദ്യം കേൾക്കണോ! മോദിചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെ..
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും നിർമാതാവുമായ രാജ് കപൂറിന്റെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്. രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്താനിരിക്കുന്ന ആർ കെ ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കാനെത്തിയ കുടുംബാംഗങ്ങൾ പ്രധാനമന്ത്രിയുമായി ഏറെ നേരം സംസാരിച്ചിരുന്നു. ഇതിനിടെ നടി ആലിയ ഭട്ട് പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യമാണ് ശ്രദ്ധേയമാകുന്നത്.
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പാട്ടുകൾ ആസ്വദിക്കാൻ സമയം കിട്ടാറുണ്ടോ എന്നായിരുന്നു ആലിയയുടെ ചോദ്യം. ഈ ചോദ്യത്തിന് പിന്നിലെ കഥയും താരം പരാമാർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ സന്ദർശനത്തിനിടെ ആലിയ അഭിനയിച്ച സിനിമയിലെ ഒരു പാട്ട് ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആലിയ ചോദ്യമുന്നയിച്ചത്.
താരത്തിന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി മറുപടി നൽകിയത്. പാട്ട് കേൾക്കാൻ ഇഷ്ടമാണെന്നും സമയം കിട്ടുമ്പോഴെല്ലാം പാട്ട് കേൾക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പാട്ട് കേൾക്കുന്ന വീഡിയോ ഒരുപാട് സുഹൃത്തുക്കൾ തനിക്ക് അയച്ചുതന്നിട്ടുണ്ടെന്നും വളരെയധികം സന്തോഷം തോന്നിയെന്നും ആലിയ പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്നുമായിരുന്നു കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആലിയ പ്രതികരിച്ചത്.
What's Your Reaction?