ചുമ്മാ അടിപിടി! ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകാം, ടോവിനോയുടെ എ.ആര്‍.എം ഇഷ്ടമായില്ലെന്ന് നടൻ മധു
മലയാള സിനിമയിലെ പകരം വെക്കാനാളില്ലാത്ത ഇതിഹാസതാരമാണ് മുതിർന്ന നടൻ മധു. പഴയതലമുറയോടും പുതിയ തലമുറയോടും ഒരുപോലെ മാറ്റുരച്ച് മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച താരമിപ്പോൾ നടൻ ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം എആര്‍എമ്മിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രം ചുമ്മാ അടിപിടി പടമാണെനും അതുകൊണ്ട് തന്നെ ചിത്രം അത്രയും ഇഷ്ട്ടപ്പെട്ടില്ലെന്നും ചിലപ്പോൾ ജനറേഷൻ ഗ്യാപ്പ് കൊണ്ടുമാകാം എന്നുമാണ് താരം പറഞ്ഞത്.
താൻ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ടൊവിനോയുടെ അടിപിടി അക്രമമുള്ള എ ആര്‍ എം ആണ്. അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ചിത്രത്തിൽ ചുമ്മാ അടിപിടിയല്ലേ എന്നും അത് എങ്ങനെ കണ്ടുകൊണ്ടിരിക്കുകയെന്നുമാണ് നടൻ ചോദിക്കുന്നത്. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകുമെന്നും പക്ഷെ ആ പടം ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുമാണ് താരം പറഞ്ഞത്.
ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും. അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍, അതിന് സാധിക്കില്ല. ഈ പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു,’ മധു പറഞ്ഞു.
What's Your Reaction?