അമരന് ശേഷം ധനുഷുമായി കൈകോർത്ത് രാജ്‌കുമാർ പെരിയസാമി

Nov 9, 2024 - 18:16
 0  15
അമരന് ശേഷം ധനുഷുമായി കൈകോർത്ത് രാജ്‌കുമാർ പെരിയസാമി


മികച്ച സിനിമകളിലൂടെയും സംവിധാന മികവിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. നിരവധി സിനിമകളാണ് ഇപ്പോൾ ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. 'അമരൻ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകൻ ധനുഷാണ്. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ഇന്ന് നിർമാതാക്കൾ പുറത്തുവിട്ടു.

'ഡി 55' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗോപുരം ഫിലിംസിൻ്റെ ബാനറിൽ അൻബുചെഴിയനും സുസ്മിത അൻബുചെഴിയനും ചേർന്നാണ് നിർമ്മിക്കുന്നത്. 'തങ്കമകൻ' എന്ന സിനിമക്ക് ശേഷം വീണ്ടും ധനുഷ് ഈ നിർമാണ കമ്പനിയുമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയും കഥയുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow