സഹായിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ വകവരുത്തും! അടുത്ത സുഹൃത്തിന്റെ മരണശേഷം ഉറക്കം നഷ്ട്ടപ്പെട്ട് സല്‍മാൻ ഖാൻ

Oct 29, 2024 - 16:39
 0  4
സഹായിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ വകവരുത്തും! അടുത്ത സുഹൃത്തിന്റെ മരണശേഷം ഉറക്കം നഷ്ട്ടപ്പെട്ട് സല്‍മാൻ ഖാൻ

എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം സല്‍മാന് ഉറങ്ങാൻ കഴിയാറില്ലെന്ന് വെളിപ്പെടുത്തല്‍. ബാബ സിദ്ധിഖിയുടെ മകൻ സഷീൻ പറഞ്ഞതാണ് ഇക്കാര്യം. സിദ്ധിഖിയും സല്‍മാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും രാത്രി തന്നെ സല്‍മാൻ വിളിക്കുമെന്നും ഉറങ്ങാൻ കഴിയാറില്ലെന്നു നടൻ വ്യക്തമാക്കാറുണ്ടെന്നും പറയുന്നു സഷീൻ.

എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു ലോറൻസ് ബിഷ്‍ണോയ്. ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  ലോറൻസ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ബിഷ്‍ണോയ്‍ സമുദായം ആരാധിക്കുന്ന മൃഗത്തെ കൊലപ്പെടുത്തിയതിന് സല്‍മാനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.

സല്‍മാൻ ഖാന്റ വീട്ടിലേക്കുണ്ടായ വെടിവെയ്‍പ്പില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്‍പ്പിന്റെ ശബ്‍ദം കേട്ടാണ് അന്ന് താൻ എഴുന്നേറ്റതെന്ന് വ്യക്തമാക്കുകയായിരുന്നു നടൻ സല്‍മാൻ. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താൻ ആരെയും കണ്ടില്ല. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow