ഉണ്ണി മുകുന്ദന്റെ മാർക്കോ ഹിന്ദിയിലേക്ക്! ടീസർ റിലീസ് ചെയ്യുന്നത് ജോൺ എബ്രഹാം

Oct 24, 2024 - 16:52
 0  3
ഉണ്ണി മുകുന്ദന്റെ മാർക്കോ ഹിന്ദിയിലേക്ക്! ടീസർ റിലീസ് ചെയ്യുന്നത് ജോൺ എബ്രഹാം

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഉണ്ണി മുകുന്ദൻ ചിത്രമാണ് മാർക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷൻസും വയലൻസും ഉൾപ്പെടുത്തിയ ടീസർ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുകയും ചെയ്തു. ഇപ്പോഴിതാ മാർക്കോയെ ഹിന്ദി പ്രേക്ഷകർക്ക് കൂടി പരിചയപ്പെടുത്താൻ‌ ഒരുങ്ങുകയാണ് അണി‌യറ പ്രവർത്തകർ.

മാർക്കോയുടെ ഹിന്ദി ടീസർ പങ്കുവയ്‌ക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാമാണ് ടീസർ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ തന്നെ വിശേഷിപ്പിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്സണാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow