നിങ്ങൾ കരുതുന്നതുപോലെ പെണ്ണുങ്ങളെ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റില്ല: ഗോപി സുന്ദർ

Oct 19, 2024 - 16:40
 0  7
നിങ്ങൾ കരുതുന്നതുപോലെ പെണ്ണുങ്ങളെ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റില്ല: ഗോപി സുന്ദർ

സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും സിനിമയിലെ ചെറിയ കൂട്ടം വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.

ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം.

പൊതുവെ ഇത്തരം കമെന്റുകൾ മൈൻഡ് ചെയ്യാത്ത പ്രകൃതം ആണ് ഗോപി സുന്ദറിന്റേത്. ആളുകളുടെ കുറ്റവിചാരണകൾക്ക് അർഹിക്കുന്ന അവഗണന നൽകി സ്വന്തം ഇഷ്ടങ്ങൾക്കും രീതികൾക്കും പ്രാധാന്യം കൊടുത്ത് മാത്രം പോയിരുന്ന ഗോപി എന്നാൽ ഇത്തവണ അധിക്ഷേപകരമായ കമന്റിന് അൽപം കനത്തിൽ തന്നെ താരം മറുപടി നൽകിയിട്ടുണ്ട്. അധിക്ഷേപകരമായ കമന്റിനു കൊടുത്ത മറുപടിയുടെ സ്ക്രീൻഷോട്ടും ഗോപി സുന്ദർ പങ്കു വച്ചിട്ടുണ്ട്. 

'മണിമണ്ടന്മാരേ, ഇതിലേ ഇതിലേ. ഇത് നിങ്ങൾക്കുള്ള സ്ഥലമാണ്'  എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗോപി സുന്ദർ തന്റെ മറുപടി കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കു വച്ചത്. ഗോപി സുന്ദറിന്റെ പോസ്റ്റിൽ മോശം കമന്റ് നൽകിയ ആളിന്റെ പേര് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. 

'പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. നിങ്ങൾ കരുതുന്നതുപോലെ പെണ്ണുങ്ങൾ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല. ജീവനുള്ള ഒരു മനുഷ്യനു ജന്മം നൽകാൻ കഴിവുള്ള ആ പുണ്യജന്മത്തെ വില കുറച്ചു കാണാൻ മാത്രമേ നിനക്ക് കഴിയൂ എന്നതിൽ അത്ഭുതമില്ല' എന്നാണ് ഗോപി സുന്ദർ കുറിച്ചത്. 
 

What's Your Reaction?

like

dislike

love

funny

angry

sad

wow