'നീ തന്നെ ആ സിനിമയെ താഴെയിട്ടു'; തന്റെ കമന്റ് ചേട്ടൻ വിനീത് ശ്രീനിവാസനെ വേദനിപ്പിച്ചതിനെ കുറിച്ച് ധ്യാൻ
2024 മലയാളത്തെ സംബന്ധിച്ച് വളരെ അധികം നല്ല സിനിമകൾ സംഭവിച്ച വർഷമാണ്. അക്കൂട്ടത്തിൽ ഒന്നായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന വർഷങ്ങൾക്ക് ശേഷമെന്ന ചിത്രം. ചിത്രത്തിലെ പ്രധാന താരങ്ങൾ അണിനിരന്ന് സംഘടിപ്പിച്ച പ്രൊമോഷൻ ഇന്റർവ്യൂകൾ എല്ലാം യൂട്യൂബിൽ വൻ ഹിറ്റ് ആയിരുന്നു. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് നിർമാതാവ് വിശാൽ എന്നിവർ ചേർന്ന് പൊളിച്ചടുക്കിയ പ്രൊമോഷൻ ഇന്റർവ്യൂകളെല്ലാം സിനിമയുടെ വിജയത്തിന് വലിയ ഗുണം ചെയ്തിരുന്നു. ധ്യാൻ ശ്രീനിവാസിന്റെ നർമത്തിൽ പൊതിഞ്ഞ സംസാരം ആയിരുന്നു പരിപാടികൾ രസകരമാകാനുള്ള മുഖ്യകാരണം.
ഇപ്പോഴിതാ 50 കോടി ക്ലബ്ബിൽ കയറിയെങ്കിലും ഒടിടി റിലീസിന് ശേഷം ചിത്രത്തിന് വലിയ രീതിയില് ട്രോളുകൾ നേരിടേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും തന്റെ തന്നെ നാവിൽ നിന്നും ചിത്രത്തിനെതിരായി വന്ന നെഗറ്റീവ് കമെന്റിനെ കുറിച്ചും സൂചിപ്പിക്കുകയാണ് ധ്യാൻ. ‘വ്യക്തിപരമായ വിഷമമാണെങ്കിൽ കുഴപ്പമില്ല. പുള്ളിയുടെ സിനിമയെ പറ്റി പറഞ്ഞപ്പോൾ സ്വഭാവികമായിട്ടും നല്ല വിഷമമായി. പുള്ളിയുടെ മാത്രം സിനിമയല്ലല്ലോ എന്റേം കൂടെ സിനിമയാണല്ലോ. പക്ഷെ പറയുമ്പോൾ എല്ലാം പറയാണല്ലോ. സിനിമ രണ്ടാഴ്ച ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ സിനിമയെക്കുറിച്ച് ഒരു കമ്മന്റ് പറയുന്നത്. ആ സിനിമയ്ക്ക് കിട്ടിയ ട്രോൾ ചേട്ടന് ചെറിയ വിഷമമുണ്ടാക്കിയെന്ന് പിന്നീടാണ് ഞാൻ അറിയുന്നത്. ഒരു ദിവസം എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായി ഞങ്ങൾ തമ്മിൽ കണ്ടു. അന്ന് പുള്ളി എന്നോട് പറഞ്ഞത് 'നീ തന്നെ ആ സിനിമയെ പൊക്കിയടിച്ചു നീ തന്നെ അതിനെ താഴെയിട്ടു' എന്ന് ചേട്ടൻ പറഞ്ഞെന്നും ധ്യാൻ പറഞ്ഞു.
What's Your Reaction?