കേരളത്തിലെ പോലെയല്ല തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാര്‍സ്; രജനികാന്തിനെ ആദ്യമായ് കണ്ടപ്പോൾ അദ്ദേഹം പെരുമാറിയത് ഞെട്ടിച്ചു, തുറന്നടിച്ച് സാബു മോൻ
കേരളത്തിലെ താരങ്ങളെ പോലെയല്ല തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാര്‍സെന്നും, സൂപ്പര്‍സ്റ്റാര്‍സിനോട് തമിഴ്നാട്ടുകാര്‍ക്കുള്ള ആരാധന തന്നെ അത്ഭുതപ്പെടുത്തിയെന്നും നടനും അവതാരകനുമായ സാബുമോന്‍. രജനി ആരാധകർ ആഘോഷമാക്കാൻ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം'വേട്ടയ്യനി'ൽ താരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചായിരുന്നു സാബുമോന്റെ തുറന്നുപറച്ചിൽ. സാബു മോനു പുറമെ വേട്ടയ്യനിൽ മഞ്ജു വാര്യർ, ഫഹദ് ഫാസില്‍ എന്നിവരും അണിനിരക്കുന്നുണ്ട്.
രജനികാന്തിനോട് തമിഴ്നാട്ടുകാര്‍ക്കുള്ള ആരാധന തന്നെ അത്ഭുതപ്പെടുത്തി. കേരളത്തിലെ താരങ്ങളെ പോലെയല്ല അവിടത്തെ സൂപ്പര്‍സ്റ്റാര്‍സ്. എളുപ്പം പോയങ്ങനെ കാണാനൊന്നും കഴിയില്ല. താൻ ഒരു രജനി ഫാൻ അല്ലെങ്കിൽ കൂടി അദ്ദേഹത്തെ വളരെയധികം ഇഷ്ടമാണെന്നും സെറ്റിൽ താരത്തെ സംവിധായകൻ വഴി ആദ്യമായി നേരിൽ കണ്ടത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും സാബുമോൻ പറയുന്നു.
'രജനികാന്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഷൂട്ടിന്റെ ആദ്യ ദിവസം അദ്ദേഹത്തെ കാണാന്‍ പോയത് മറക്കാനാകില്ല. മേക്കപ്പ് കഴിഞ്ഞ ശേഷം സംവിധായകന്‍ വന്ന് കണ്ട് ഓക്കെ പറഞ്ഞു. രജനികാന്തിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. അദ്ദേഹത്തെ പോലെ ഒരു ലെജന്‍ഡിനെ നേരിട്ട് കാണാനും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
ഫാക്ടറി പോലെയുള്ള ഒരു സ്ഥലത്തായിരുന്നു ആദ്യ കൂടിക്കാഴ്ചയെന്നും ഒരു കസേരയില്‍ ഇരിക്കുകയായിരുന്ന രജനികാന്ത് തന്നെ കണ്ടതും ചാടിയെണീറ്റു എന്നും സാബുമോൻ പറയുന്നു. താന്‍ ആകെ ഞെട്ടിപ്പോയി. തനിക്ക് കയ്യും കാലും വിറയ്ക്കുന്നുവെന്ന് താരം രജനിയോട് പറഞ്ഞുവെന്നും അപ്പോള്‍ അദ്ദേഹം ചുമലിലൊക്കെ തട്ടി കുറച്ച് സമയം സംസാരിച്ചുവെന്നും സാബുമോൻ പറയുന്നു. വളരെ എളിമയുള്ള വ്യക്തിയാണ് രജനി എന്ന് ചൂണ്ടിക്കാണിച്ച സാബുമോൻ എന്നാൽ മേക്കപ്പ് ഇട്ട് കഥാപാത്രമായി വരുന്നതോടെ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് മാറുമെന്നും വ്യക്തമാക്കി.
What's Your Reaction?