വീണ്ടും മയോനിക്കൊപ്പം ​ഗോപി സുന്ദർ; നെഗറ്റീവ് കമെന്റുകളെ പേടിച്ച് ആദ്യമേ കമന്റ് ബോക്സ് ഓഫ് അടച്ചുപൂട്ടി താരം

Dec 4, 2024 - 16:49
 0  1
വീണ്ടും മയോനിക്കൊപ്പം ​ഗോപി സുന്ദർ; നെഗറ്റീവ് കമെന്റുകളെ പേടിച്ച് ആദ്യമേ കമന്റ് ബോക്സ് ഓഫ് അടച്ചുപൂട്ടി താരം

സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും സിനിമയിലെ ചെറിയ കൂട്ടം വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.

ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ തരം കിട്ടിയാൽ താരത്തെ ആക്രമിക്കലാണ് പലരുടെയും വിനോദം.

ഇത്തരത്തിൽ ഗോപിക്കൊപ്പം പലപ്പോഴും ചേർത്ത് കേട്ടിട്ടുള്ള ഒരു പേരാണ്  ആർട്ടിസ്റ്റ്  മയോനിയുടേത്. ഇപ്പോഴിതാ  മയോനിയ്ക്ക് ഒപ്പമുള്ളൊരു ​ഗോപി സുന്ദറിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ബീച്ച് സൈഡിൽ നിന്നുമുള്ളതാണ് ഫോട്ടോ. "ഒരുമിച്ച് ഒത്തിരി സന്തോഷം", എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ​ഗോപി സുന്ദർ കുറിച്ചത്. എപ്പോഴും പെൺസുഹൃത്തുക്കൾക്കൊപ്പം ഗോപിച്ചേട്ടന്റെ ഒരു ഫോട്ടോ വന്നുകഴിഞ്ഞാൽ പിന്നെ ഓൺലൈൻ മീഡിയകൾക്കും നെഗറ്റീവ് കമെന്റുകൾ പടച്ചുവിടുന്നവർക്കും  രസമാണ്. ഇത് മുന്നേകൂട്ടി തടുക്കാനെന്ന വണ്ണം  ​ഗോപി സുന്ദർ പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടി വെച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow