ഇടപാടുകളിൽ ദുരൂഹത! സൗബിൻ കുടുങ്ങുമോ? കൊച്ചിയിലെ ഓഫീസിൽ റെയ്ഡ്
നടൻ സൗബിൻ ഷഹീറിന്റെ ചലച്ചിത്ര നിർമാണ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് സൂചന. ദുരൂഹ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റെയ്ഡ്. പറവ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡെന്നും റിപ്പോർട്ടുകളുണ്ട്.. കൊച്ചിയിലെ ഓഫീസിലായിരുന്നു റെയ്ഡ്. നേരത്തെ സൗബിനെതിരെ കള്ളപ്പണ കേസിൽ ഇഡി അന്വേഷണവും നടന്നിരുന്നു. ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിര ഇഡി അന്വേഷണം ആരംഭിച്ചത്. ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിൽ പൊലീസും കേസെടുത്തിരിന്നു. എന്നാൽ ആരോപണങ്ങൾ സൗബിൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഫിലിംസിന്റെ ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. പൊന്നിയൻ ശെൽവൻ, ഇന്ത്യൻ – 2,മഞ്ഞുമ്മൽ ബോയ്ഡ് എന്നിവയുടെ വിതരണം ഏറ്റെടുത്ത കമ്പനിയാണിത്. ആദായ നികുതി വെട്ടിപ്പുകൾ നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ്.
What's Your Reaction?