'ദളപതി 69' കഴിഞ്ഞാലും വിജയ് അഭിനയിക്കും! അറ്റ്‌ലി ചിത്രത്തിൽ വേഷമിടുന്നതായ് റിപ്പോർട്ട്

Oct 23, 2024 - 21:10
 0  2
'ദളപതി 69' കഴിഞ്ഞാലും വിജയ് അഭിനയിക്കും! അറ്റ്‌ലി ചിത്രത്തിൽ വേഷമിടുന്നതായ് റിപ്പോർട്ട്

പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് സിനിമാ അഭിനയത്തിന് വിരാമമിടാന്‍ പോകുകയാണ് എന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു വിജയ് ആരാധകർ ഏറ്റുവാങ്ങിയത്. ദളപതി 69 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തോടെ സിനിമാ കരിയറിന് വിജയ് ഫുൾ സ്റ്റോപ്പ് ഇടുകയാണ് എന്നായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ ഇതാ വിജയ്ആരാധകർക്ക് ആശ്വസിക്കാനും  ആഘോഷിക്കാനുമുള്ള വകയുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 

വിജയ് യുടെ കടുത്ത ആരാധകനും സംവിധായകനുമായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് അതിഥി വേഷത്തിൽ എത്തുമെന്നാണ്  ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴ് റിപ്പോർട്ട് ചെയ്യുന്നത്. അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ വിജയ് യോട് പറഞ്ഞെന്നും ഇതിൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ വിജയ് സമ്മതിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാര്യങ്ങൾ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വലിയ പ്രതീക്ഷയിലാണ് ആരാധകർ.

അറ്റ്‌ലി മുൻപ് വിജയുമായി കൈകോർത്ത  'തെരി', 'മെർസൽ', 'ബിഗിൽ' എന്നീ ചിത്രങ്ങൾ എല്ലാം തന്നെ ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു. ഈ ഫോർമുല ആവർത്തിക്കുമോ എന്നാണ് ഇരുവരുടെയും ആരാധകർ ഉറ്റുനോക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow