അപ്പോൾ എനിക്ക് കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നും, ഇതുമറി കടക്കാൻ പഠിച്ചു വച്ച ഒരു ട്രിക്കുണ്ട്: ടൊവിനോ

Sep 28, 2024 - 19:22
 0  1
അപ്പോൾ എനിക്ക് കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നും, ഇതുമറി കടക്കാൻ പഠിച്ചു വച്ച ഒരു ട്രിക്കുണ്ട്: ടൊവിനോ

മലയാള സിനിമയിൽ  കരിയർ പടുത്തുയർത്താൻ പറയത്തക്ക തലതൊട്ടപ്പന്മാർ ഇല്ലാതിരുന്നിട്ടും സ്വന്തം  പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്റേതായ ഇടം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ആദ്യചിത്രമായ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം എആർഎമ്മിലേക്ക് എത്തി നിൽക്കുമ്പോൾ മലയാളികൾക്ക് തന്നെ അഭിമാനിക്കാവുന്ന നിലയിൽ വലിയ ഒരു നടനായി ടോവിനോ മാറിക്കഴിഞ്ഞു.

 സെലിബ്രിറ്റികൾ കൂടുന്നിടത്തെല്ലാം ആളുകൾ കൂടും. പ്രത്യേകിച്ച് മലയാളികൾക്ക് അതിലൊരു പ്രത്യേക ഹരം ഉണ്ട്. ഇത്തരത്തിൽ ചിലപ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ തനിക്ക് കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നുമെന്നും ഇത്തരം അവസരങ്ങളിൽ താനൊരു ട്രിക്ക് ഉപയോഗിക്കാറുണ്ടെന്നും പറയുകയാണ് ടോവിനോ.

 ഇത്തരത്തിൽ ചില സമയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ ആകും. ഇത്തരം അവസരങ്ങളിൽ  ചെയ്യണമെന്ന് അറിയാതെ താൻ നിൽക്കാറുണ്ടെന്നും ഇതിനെ  മറികടക്കാൻ പഠിച്ചു വച്ചിരിക്കുന്ന ട്രിക്ക് എന്താണെന്ന് വെച്ചാൽ ചുമ്മാ ഇങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കുക എന്നുമാണ് രസകരമായി നടൻ ഒരു അഭിമുഖത്തിനിടെ  പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow