മോഹൻലാലിന്റെ ‘ബറോസി’ന് ആശംസകളുമായി അമിതാഭ് ബച്ചൻ
മോഹൻലാൽ സംവിധായകനാകുന്ന ചിത്രം ‘ ബറോസ്‘ ചിത്രത്തിന് ആശംസകൾ അറിയിച്ച് ബോളിവുഡിന്റെ ബിഗ് ബി. ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചാണ് അമിതാഭ് ബച്ചൻ മോഹൻലാലിനോടുള്ള സ്നേഹം അറിയിച്ചിരിക്കുന്നത് .
തന്റെ ട്വിറ്റർ പേജിലൂടെയാണ് ബറോസിന്റെ ട്രെയിലർ അദ്ദേഹം പങ്കുവച്ചത്. ഡിസംബർ 25ന് ചിത്രം തിയറ്റുകളിലെത്തുമെന്നും കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.ലോക സിനിമയിൽ തന്നെ ഈ ചിത്രം ഒരദ്ഭുതമാകും എന്നാണ് ട്രെയിലറുകൾ സൂചിപ്പിക്കുന്നത് .
What's Your Reaction?