ഇനി അങ്ങനെ ഒരു വിളി ഉണ്ടാവില്ലല്ലോ! നടന്റേതായ ബഹളമില്ലാത്തെ പാവം മനുഷ്യൻ; നടൻ മേഘനാഥനെ ഓര്‍ത്ത് സീമ ജി നായര്‍

Nov 21, 2024 - 15:47
 0  2
ഇനി അങ്ങനെ ഒരു വിളി ഉണ്ടാവില്ലല്ലോ! നടന്റേതായ ബഹളമില്ലാത്തെ പാവം മനുഷ്യൻ; നടൻ മേഘനാഥനെ ഓര്‍ത്ത് സീമ ജി നായര്‍

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത നടൻ മേഘനാഥൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഒരുകാലത്ത് നായകനെ പോലും വിറപ്പിച്ച വില്ലനായി അരങ്ങു വാണ അച്ഛൻ ബാലൻ കെ. നായരുടെ അതേ പാത പിന്തുടർന്നായിരുന്നു മേഘനാഥനും സിനിമയിൽ കസറിയത്. നാല്‍പ്പത് വർഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതത്തിലൂടെ  അമ്പതോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗത്തിനു പിന്നാലെ  സിനിമ-സീരിയൽ നടി സീമ ജി നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.


സീമ ജി നായരുടെ കുറിപ്പിന്റെ പൂർണരൂപം:

ആദരാഞ്ജലികൾ. പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്  വിശ്വസിക്കാൻ പറ്റുന്നില്. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും അത്രക്കും പാവം ആയിരുന്നു  മേഘൻ. നടന്റേതായ ബഹളമില്ലാത്തെ പാവം മനുഷ്യൻ. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റ് ആണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്. അവിടെ അടുത്താണ് വീടെന്ന്. എന്ത് മറുപടി പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാൻസർ ആണെന്ന് അറിഞ്ഞിരുന്നു നേരത്തെ. അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു. കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു മേഘൻ. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി തേടിയെത്തിയത്. ശരിക്കൊന്നു സംസാരിക്കാൻ പോലും പറ്റിയില്ല. ഇനി അങ്ങനെ ഒരു വിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് ഞാൻ ഇപ്പോള്‍ പറയേണ്ടത്?

What's Your Reaction?

like

dislike

love

funny

angry

sad

wow