വാണി വിശ്വനാഥിന്റെ കം ബാക്ക് കലക്കി; 'ഒരു അന്വേഷണത്തിന്റെ തുടക്കം' കയ്യടിച്ച് പാസാക്കി പ്രേക്ഷകർ
എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെ ചുരുളഴിക്കുന്ന ഉള്ളടക്കവുമായി തിയറ്ററിൽ എത്തിയ 'ഒരു അന്വേഷണത്തിന്റെ തുടക്കം' മികച്ച പ്രതികരണം നേടി മുന്നേറുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രകനി, ദുർഗ കൃഷ്ണ തുടങ്ങി 70ഓളം പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും എം എ നിഷാദ് കൈകാര്യം ചെയ്തിട്ടുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീൻ അദ്ദേഹത്തിന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ മകനും നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനുമായ എം എ നിഷാദ് ഡയറിയിലെ വരികൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു തുടങ്ങി നിരവധി അഭിനേതാക്കൾ സിനിമയിലുണ്ട്.
ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ് ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ് അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിംഗ്: തിങ്ക് സിനിമ.
What's Your Reaction?