അന്ന് ബോളിവുഡ് താരങ്ങളെ പോലെയായിരുന്നു അവളുടെ സംസാരം; എന്നാൽ വീണപ്പോൾ 'ൻ്റമ്മേ' എന്നായി, നടി പാർവ്വതിയെ കുറിച്ച് നടൻ സ്കന്ദ
തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ നടിയുമായുള്ള ഒരു പഴയകാല രസകരമായ ഓര്മ നടൻ സ്കന്ദ പങ്കുവെച്ചതാണ് ശ്രദ്ധേയമാകുന്നത്.
നോട്ട്ബുക്ക് എന്ന ചിത്രത്തിൽ ആയിരുന്നു റോമ, മരിയ റോയ്, പാർവതി എന്നിവർക്കൊപ്പം സ്കന്ദയും ഒരുമിച്ചഭിനയിച്ചത്. ഇപ്പോൾ പാർവതിയുമായി സൗഹൃദങ്ങളില്ലെങ്കിലും ഷൂട്ടിംഗ് സമയത്ത് ആഴത്തിലൊരു സൗഹൃദമുണ്ടാക്കാൻ സാധിച്ചിരുന്നുവെന്നും അന്ന് സെറ്റിൽ ബോളിവുഡ് താരങ്ങളെ പോലെയാണ് പാർവതി സംസാരിച്ചിരുന്നതെന്നും സ്കന്ദ ഓർത്തെടുക്കുന്നു.
ബോളിവുഡ് ദിവയെ പോലെയായിരുന്നു പാർവതിയുടെ ഉച്ചാരണം. അതുകൊണ്ടു തന്നെ പാർവതി അടുത്ത ഐശ്വര്യ റായ് ആകുമെന്ന് ഞങ്ങൾ കളിയാക്കി പറയുമായിരുന്നു എന്നും സ്കന്ദ പറയുന്നു. അതിൽ വേലി ചാടുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. പാർവതി ആദ്യ ടേക്കിൽ തന്നെ വീണു. 'ൻ്റമ്മേ' എന്ന് നിലവിളിച്ചായിരുന്നു താരം വീണത്. അപ്പോൾ നേരത്തെ ഉപയോഗിച്ച ഉച്ചാരണം എവിടെ പോയെന്ന് ഞങ്ങൾ ചോദിച്ചു. വേദനിക്കുമ്പോൾ ഉച്ചാരണം മറന്നു പോയോ എന്ന് ചോദിച്ച് അവളെ ഒരുപാട് കളിയാക്കിഎന്നും സ്കന്ദ പറയുന്നു.
What's Your Reaction?